ഗോതമ്പുപൊടിയും തക്കാളിയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😋👌 രാവിലെ ഇനിയെന്തെളുപ്പം 👌👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് തക്കാളിയും ഗോതമ്പുപൊടിയും ഉപയോഗിച്ച് വളരെ ടേസ്റ്റിയായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. ഈ ബ്രേക്ക്ഫാസ്റ്റിന് നമുക്ക് കറി ഇല്ലാതെ തന്നെ കഴിക്കാം. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 തക്കാളി അരിഞ്ഞത്, ഒരു ഇഞ്ചിയുടെ കഷ്‌ണവും ഒരു അല്ലി വെളുത്തുള്ളി, 1 spn കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് ഗോതമ്പുപൊടി, 1/4 കപ്പ് അരിപൊടി, ആവശ്യത്തിന് മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് ഇളക്കി മാവ് തയ്യാറാക്കാം. അടുത്തതായി ചൂടായ ഒരു പാനിലേക്ക് അല്പം ഓയിൽ ഒഴിച്ച് അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.

എന്നിട്ട് അൽപ സമയം മൂടിവെക്കാം. ഏകദേശം 1 മിനിറ്റ് ആകുമ്പോൾ ദോശ നല്ലപോലെ വെന്തിട്ടുണ്ടാകും. വേണമെങ്കിൽ അതിനുമുകളിൽ അല്പം എണ്ണയോ നെയ്യോ ഒഴിച്ച് കൊടുക്കാവുന്നതാണ്. അങ്ങിനെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായയുടെ കൂടെ കഴിക്കാവുന്ന അടിപൊളി തക്കാളി ദോശയാണ്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ നിങ്ങൾ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.