കൊതിയൂറും പുളി മിട്ടായി! കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപ്പെട്ട പുളി മിട്ടായി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം!! | Tasty Tamarind Candy Recipe

Tasty Tamarind Candy Recipe: കടകളിൽ ചില്ല് ഭരണിയിൽ ഇട്ട് വെക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട ഒരു മിട്ടായി ആണ് പുളി മിട്ടായി. ഇത് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്താലോ. പുളി മിട്ടായി ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. ചില സ്ഥലങ്ങളിൽ ഇത് പുളി മിട്ടായി എന്ന് അറിയപ്പെടും ചില സ്ഥലങ്ങളിൽ ഇതിനെ ഇമിലി എന്നും പറയും. ഈ പുളി മിട്ടായി പെട്ടെന്ന് നമുക്ക് ഉണ്ടാക്കി എടുക്കാം പറ്റുന്ന ഒന്നാണ്. പുളി മിട്ടായി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

  • പുളി
  • ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം – 1 ടീ സ്പൂൺ
  • മുളക് പൊടി – 1 ടീ സ്പൂൺ
  • ശർക്കര – 5 അച്ച്

എന്തൊക്കെ ആണെന്ന് നോക്കാം. 5 ചേരുവകൾ കൊണ്ട് നമ്മുക്ക് ഈ ഒരു പുളി മിട്ടായി കടയിൽ കിട്ടുന്ന പോലെ ഉണ്ടാക്കി ചെറിയ പാക്കറ്റിൽ ആക്കി എടുക്കാം. ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് പുളിയും ഇഞ്ചിയും ചെറിയ ജീരകവും കുറച്ചു മുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. പുളിയിലെ സത്തെല്ലാം ആ വെള്ളത്തിലേക്ക് ആവുന്നത് വരെ തിളപ്പിച്ച് എടുക്കേണ്ടതാണ്. പുളി ആയതുകൊണ്ട് തന്നെ വെള്ളം വളരെ പെട്ടെന്ന് കുറുകി വരും.

Ads

അപ്പോൾ നമ്മൾ വീണ്ടും കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് എടുക്കുക. ഇനി അടുപ്പിൽ നിന്ന് മാറ്റി ഒന്ന് തണുത്ത ശേഷം ഒരു അരിപ്പയിൽ കൂടി നമുക്ക് അരിച്ച് എടുക്കാം. ശേഷം ഇത് വീണ്ടും ഒരു പാനിൽ വെച്ച് ശർക്കരയും ഒരു നുള്ള് ഉപ്പും ഇട്ട് നന്നായി കുറുക്കി എടുക്കുക. കുറുക്കി എടുത്ത മിക്സ് ചൂടാറി കഴിയുമ്പോൾ നമുക്ക് ഒരു പൈപ്പിൻ ബാഗിലേക്ക് ഇട്ട് ചെറിയ ചെറിയ കവറിലേക്ക് കടയിൽ നിന്ന് കിട്ടുന്നത് പോലെ പാക്ക് ചെയ്ത് എടുക്കാം. Credit: Mrs Malabar

Candy RecipeRecipeTasty RecipesTasty Tamarind Candy Recipe