പച്ച പപ്പായ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ നിങ്ങൾ ഞെട്ടും! പപ്പായ കൊണ്ടൊരു കൊതിയൂറും വിഭവം!! | Tasty Papaya Recipe

Healthy Dessert & Papaya Recipe Tips

Papaya sweet is a delicious and healthy dessert made from ripe papaya, sugar, and ghee. Rich in vitamins, fiber, and antioxidants, this recipe is both nutritious and easy to prepare at home. Papaya sweets not only satisfy cravings but also support digestion and boost immunity, making them a perfect natural treat.

Tasty Papaya Recipe : വളരെ സുലഭമായി തൊടിയിലും പറമ്പിലുമൊക്കെ ലഭിക്കുന്ന ഒന്നാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞഒന്നാണ് പപ്പായ. പഴുത്ത പപ്പായ പോലെ തന്നെ പച്ച പപ്പായയും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പച്ച പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. വളരെ രുചിയിൽ തന്നെ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്‌തമായ ഒരു വിഭവം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ അത്യാവശ്യം വലിയ ഒരു പപ്പായ എടുക്കുക.

Ads

ചേരുവകൾ

  • പപ്പായ
  • ശർക്കര
  • പഞ്ചസാര
  • ഉപ്പ്
  • കാശ്മീരി ചില്ലി പൗഡർ
  • വറ്റൽമുളക് പൊടിച്ചത്
  • ഉണക്ക മുന്തിരി
  • നാരങ്ങാ നീര്

Advertisement

Ingredients

  • Papaya
  • Jaggery
  • Sugar
  • Salt
  • Kashmiri chili powder
  • Crushed Dried Red Chillies
  • Raisins
  • Lemon juice

പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത് വാടിപ്പോകാതെ ഫ്രഷ് ആയി ഇരിക്കുന്നതാകണം എന്നതാണ്. തൊലിയും കുരുവുമൊക്കെ കളഞ്ഞ് വൃത്തിയാക്കിയ പപ്പായ ഗ്രേറ്റ് ചെയ്തെടുക്കാം. അല്ലെങ്കിൽ വളരെ ചെറുതായി ചെറിയ നീളത്തിൽ കനം കുറച്ചും അരിഞ്ഞെടുക്കാം. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ഈ പപ്പായ അരിഞ്ഞത് ഇട്ടുകൊടുക്കാം. അതിലേക്ക് പപ്പായ വേവിക്കുന്നതിന് ആവശ്യമായ അരക്കപ്പ് വെള്ളം ഒഴിച്ചു ഇളക്കുക. ശേഷം അടച്ച് വെച്ച് വേവിക്കുക.

ഇടക്ക് ഒന്ന് തുറന്ന് മിക്സ് ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കണം. കുറച്ചു നേരത്തിനു ശേഷം വെള്ളമൊക്കെ വറ്റി പപ്പായ നല്ല രീതിയിൽ വെന്തു എന്ന് ഉറപ്പു വരുത്തുക. പിന്നീട് കുറഞ്ഞ തീയിൽ വെച്ച ശേഷം ഇതിലേക്ക് അരക്കപ്പ് ശർക്കര ഉരുക്കിയതോ പൊടിയോ ചേർക്കാം. മധുരത്തിന് അനുസരിച്ച് ശർക്കര ചേർക്കാം. വേണമെങ്കിൽ പഞ്ചസാരയും ഒരു സ്പൂൺ ചേർക്കാം. പിന്നീട് അതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടേബിൾ സ്പൂൺ വറ്റൽമുളക് പൊടിച്ചത്,

(ചില്ലി ഫ്ലെക്സ്)കാൽ കപ്പ് അളവിൽ ഉണക്ക മുന്തിരി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക. ഉപ്പോ എരിവോ മധുരമോ കറക്റ്റ് അല്ലെങ്കിൽ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാവുന്നതാണ്. ശേഷം അടച്ച് വെച്ച് മീഡിയം തീയിൽ കുക്ക് ചെയ്തെടുക്കാം. കുറച്ച് സമയത്തിന് ശേഷം മൂടി തുറന്നു ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യുക. വേണമെങ്കിൽ ഒരു ടീസ്പൂൺ നാരങ്ങാ നീര് കൂടെ ഇതിലേക്ക് ചേർത്ത് ഇളക്കാം. Tasty Papaya Recipe Video Credit : Hisha’s Cookworld

Smart Cooking Tips for Healthy Sweets

Pro Tip: Use ripe papayas for a natural sweetness and add cardamom for extra flavor. Preparing papaya sweet at home ensures freshness, better nutrition, and a preservative-free dessert for the whole family.


Read also : പച്ച പപ്പായ കൊണ്ട് ഒരു കിടിലൻ അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ പപ്പായ ആരും വെറുതെ കളയില്ല!! | Papaya Achar Recipe

PapayaPapaya RecipePapaya SweetRecipeTasty Recipes