Tasty Pachakaya Curry Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ
കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. അതിനായി ഒരുപിടി അളവിൽ ചെറിയ ഉള്ളി എടുത്ത് അതൊന്ന് ചതച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ ഒരുപിടി അളവിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ കൂടി ചതച്ചെടുത്ത മാറ്റിവയ്ക്കണം.
Ads
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചതച്ചുവെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അല്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിലേക്ക് അരിഞ്ഞുവെച്ച കായയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക.
Advertisement
മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ തേങ്ങ, അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി കറിയിലേക്ക് ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ ഒരു വലിയ തക്കാളി അരിഞ്ഞെടുത്തതും, പച്ചമുളക് കീറിയതും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ്. ശേഷം കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാനായി ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുകും, വറ്റൽമുളകും, ചെറിയ ഉള്ളിയും ഇട്ട് ഒന്ന് വറുത്തെടുക്കുക. ഈയൊരു താളിപ്പ് കൂടി കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Pachakaya Curry Recipe Credit : Malappuram Thatha Vlogs by Ayishu
Tasty Raw Banana Curry Recipe – Healthy, Vegan & Gluten-Free
Looking for a flavorful yet healthy Indian curry that fits your vegan, gluten-free, or diabetic-friendly meal plan? This Raw Banana Curry (made with green plantains) is a comforting South Indian-style dish that’s rich in fiber, easy to digest, and naturally low in fat. It’s perfect for anyone following a plant-based diet, trying to lose weight, or simply craving something wholesome and satisfying.
Raw bananas are a great alternative to potatoes — they’re starchy but low on the glycemic index, making this dish excellent for blood sugar control. Plus, it’s budget-friendly and ready in just 30 minutes!
Time: Prep 10 min | Cook 20 min | Total 30 min | Serves 3–4
Ingredients:
- 2 raw bananas (plantains), peeled and cubed
- 1 tbsp coconut oil
- 1/2 tsp mustard seeds
- 1/2 tsp cumin seeds
- 1 medium onion, finely chopped
- 2 green chilies, slit
- 1/2 tsp turmeric powder
- 1 tsp red chili powder
- 1 tsp coriander powder
- 1/2 tsp garam masala
- 1/4 cup grated coconut (optional)
- Salt to taste
- Fresh coriander leaves for garnish
- Water as needed
Instructions:
- Boil banana cubes with a pinch of turmeric and salt for 6–7 minutes until tender. Drain and set aside.
- Heat coconut oil in a pan. Add mustard seeds. When they splutter, add cumin seeds, green chilies, and chopped onions. Sauté until golden brown.
- Add turmeric, red chili powder, coriander powder, and garam masala. Stir well.
- Add the cooked bananas. Gently mix to coat the pieces with spices.
- Optional: Add grated coconut and cook on low for another 3–4 minutes.
- Garnish with chopped coriander leaves and serve hot with rice, millet, or roti.
Tasty Pachakaya Curry Recipe
- Gluten-free Indian dinner
- Vegan weight loss curry
- Healthy Indian recipes for diabetes
- Plant-based Indian meals
- Low-carb vegetarian curry