Tasty Ozhichu Curry Using Curd : കുറച്ചു ചേരുവകൾ മതി അതും വളരെ സുലഭമായി നമ്മുടെ അടുക്കളയിൽ ഉണ്ടാകുന്ന ചേരുവകൾ കൊണ്ട് ഏറ്റവും എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കിയെടുക്കാം. തൈരാണ് ഇതിന്റെ മെയിൻ ഇൻഗ്രീഡിയന്റ്. എങ്ങനെയാണ് നമുക്ക് ഈ കറി ഉണ്ടാക്കുന്നത് നോക്കാം.
ചേരുവകൾ
- തൈര് – 1 കപ്പ്
- തക്കാളി – 1 എണ്ണം
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 1/2 ടീ സ്പൂൺ
- ചെറിയ ജീരകം – 1/4 ടീ സ്പൂൺ
- പച്ച മുളക് – 5 എണ്ണം
- സവാള – 1/2 ഭാഗം
- വേപ്പില
- ഇഞ്ചി
- മഞ്ഞൾപൊടി -1/4 ടീ സ്പൂൺ
- ഉപ്പ്
- പഞ്ചസാര
- കായ പൊടി – 1/4 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് തൈര് ചേർത്ത് കൊടുത്ത് വിസ്ക്ക് കൊണ്ട് നന്നായി ബീറ്റ് ചെയ്ത് വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറിയ ജീരകം കൂടി ചേർത്ത് കൊടുക്കുക. ശേഷം പച്ചമുളക് നീളത്തിലരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് നീളത്തിൽ അറിഞ്ഞു വെച്ച സവാള ചേർത്ത് കൊടുത്ത് വീണ്ടും വഴറ്റുക. ആവശ്യത്തിന് ഉപ്പ് കൂടി ഈ സമയത്ത് ചേർത്ത് കൊടുക്കുക.
സവാള നന്നായി വാടിക്കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേർക്കാം. തക്കാളി ഉടയാതെ തന്നെ വാട്ടിയെടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും വേപ്പിലയയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതേ സമയം തന്നെ ഇഞ്ചി ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കുക. എല്ലാം നന്നായി വാടിയ ശേഷം നമുക്ക് ഇതിലേക്ക് തീ ഓഫാക്കി കഴിയുമ്പോൾ നേരത്തെ എടുത്തു വച്ചിരിക്കുന്ന തൈര് ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. Credit: Jaya’s Recipes