Tasty Onion Pakora Snack Recipe : സവാളയും മുട്ടയും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഈ ട്രിക്ക് പലർക്കും അറിയില്ല; ഇതിന്റെ രുചി നിങ്ങളെ ഞെട്ടിക്കും. ഇതിന്റെ രുചി വേറെ ലെവലാണേ! 1 മിനിറ്റിൽ പാത്രം ഠപ്പേന്ന് കാലിയാകും. വളരെ വെറൈറ്റി ആയിട്ടുള്ള സ്വാദിഷ്ടമായ ഒരു സ്നാക്ക്സ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ കൊണ്ട് വളരെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാവുന്ന
ഒരു നാലുമണി പലഹാരം ആണിത്. ഇതിനായി ആദ്യം എടുക്കേണ്ടത് രണ്ട് മീഡിയം സൈസ് ഉള്ള സവോളയാണ്. അത്യാവശ്യം കനം കുറഞ്ഞ രീതിയിൽ അവയൊന്നു അരിഞ്ഞ് എടുക്കേണ്ടതാണ്. അടുത്തതായി ഇതിലേക്ക് വേണ്ടത് വറ്റൽമുളക് ചതച്ചിട്ട് ഉള്ളതാണ് ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത് കൂടി ഇതിനു മുകളിൽ വിതറിയിട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു മുട്ട കൂടി പൊട്ടിച്ചു ഇട്ടു കൊടുക്കുക.
മസാലയ്ക്ക് ആവശ്യമായ അര ടീസ്പൂൺ ചിക്കൻ മസാലപ്പൊടിയും കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും കാൽ ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും കൂടി ഇട്ടു കൊടുത്തതിനു ശേഷം 2 പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ച് മല്ലിയിലയും കൂടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. ശേഷം ഇതിലേക്ക് കാൽക്കപ്പ് കടലപ്പൊടി ഇട്ടു കൊടുക്കുക. നല്ലതു പോലെ ക്രിസ്പിയായി ലഭിക്കുവാൻ വേണ്ടി
ഒരു ടേബിൾസ്പൂൺ തൊട്ട് ഒന്നര ടേബിൾസ്പൂൺ വരെ വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. നല്ലതു പോലെ മിക്സ് ചെയ്തതിനു ശേഷം ഇവ കൈ കൊണ്ട് ഒന്ന് ചെറുതായി ഉരുട്ടിയെടുക്കുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ! Video credit : Neethus Malabar Kitchen