റേഷൻ കിട്ടിയ ഉഴുന്ന് ഇരിപ്പുണ്ടോ.? എങ്കിൽ ഉഴുന്ന് കൊണ്ട് 5 മിനുട്ടിൽ സൂപ്പർ രുചിയിലൊരു പലഹാരം 😋👌

ഇന്ന് നമ്മൾ ഇവിടെ പോകുന്നത് ഒരു അടിപൊളിയും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ ഒരു സ്നാക്ക് ആണ്. നമ്മുടെ റേഷൻ കടയിൽ നിന്നും കിട്ടിയ ഉഴുന്ന് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കിടിലൻ പലഹാരമാണിത്. അതിനായി ആദ്യം ഒരു ബൗളിൽ 1 കപ്പ് ഉഴുന്ന് കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

അടുത്തതായി ഒരു മിക്സി ജാറിൽ കുതിർത്തിയെടുത്ത ഉഴുന്ന് ചേർക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് നല്ല തണുത്ത വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് പകുതി സവാള അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, 1/4 ഇഞ്ചി അരിഞ്ഞത്, മല്ലിയില, കുരുമുളക് ചതച്ചത്,

2 നുള്ള് കായംപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇത് ഓയിൽ ഒഴിച്ച് ചൂടാക്കിയ ചട്ടിയിൽ മാവ് ഉരുളകൾ പോലെ ആക്കി ഫ്രൈ ചെയ്തെടുക്കുക. അങ്ങിനെ അടിപൊളി മൈസൂർ ബോണ്ട സ്നാക്ക് റെഡിയായിട്ടുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.