വെറും 2 ചേരുവകൾ മതി! മുട്ട ചേർക്കാത്ത കിടിലൻ മുട്ടയപ്പം 2 മിനിറ്റിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! രാവിലെ ഇനി എന്തെളുപ്പം!! | Tasty Muttayappam Breakfast Recipe

Tasty Muttayappam Breakfast Recipe : എല്ലാദിവസവും പ്രഭാതഭക്ഷണത്തിനായി ദോശ, ഇഡ്ഡലി,പുട്ട് എന്നിവ മാത്രം കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ വിഭവമാണ് മുട്ടയപ്പം. പ്രധാനമായും കണ്ണൂർ ഭാഗങ്ങളിൽ ഉണ്ടാക്കിവരുന്ന ഈ ഒരു പലഹാരം കുട്ടികൾക്കും വളരെയധികം ഇഷ്ടപ്പെടും. മുട്ടയപ്പം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. മുട്ടയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു കപ്പ് ചോറ്, ഉപ്പ്, ഒന്നേമുക്കാൽ ഗ്ലാസ് വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെയാണ് മുട്ടയപ്പം തയ്യാറാക്കുന്നത് എങ്കിൽ രാത്രി അരി കുതിർത്താനായി ഇട്ടു വയ്ക്കാവുന്നതാണ്. പിറ്റേദിവസം രാവിലെ അരിയിലെ വെള്ളമെല്ലാം കളഞ്ഞശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അരിയോടൊപ്പം ഒരു കപ്പ് അളവിൽ ചോറും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഏകദേശം ഇഡ്ഡലി മാവിന്റെ കൺസിസ്റ്റൻസിയിലാണ് ഈ ഒരു മാവ് വേണ്ടത്. എന്നാൽ ഇഡലി മാവ് പുളിപ്പിച്ച് എടുക്കുന്നതു പോലെ ഈയൊരു മാവ് പുളിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. മാവ് അരച്ച ഉടനെ തന്നെ മുട്ടയപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ വറുത്തെടുക്കാൻ ആവശ്യമായ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിയിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ പൂരി പൊന്തുന്നത് പോലെ മുട്ടയപ്പം എണ്ണയിൽ കിടന്ന് പൊന്തി വരുന്നതാണ്. മുട്ടയപ്പത്തിന്റെ രണ്ടുവശവും നല്ലതുപോലെ വെന്ത് കൃസ്പ്പായി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്.മസാല കറികളോടൊപ്പം കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരമായിരിക്കും മുട്ടയപ്പം. മാത്രമല്ല വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കി എടുക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Queen Of Tasty & Tips

Breakast RecipeBreakfastMuttayappamMuttayappam RecipeRecipeTasty Recipes