ചെറുപയറും പാലും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. എത്ര കഴിച്ചാലും മതി വരില്ല, അത്രേം രുചിയാ! | Mung Bean Kheer Sweet Recipe

Mung Bean Kheer Sweet Recipe Malayalam : നമുക്ക് ഇന്ന് ചെറുപയറുകൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ.? ചെറുപയറും പശുവിൻ പാലും ഉപയോഗിച്ച് വളരെ ടേസ്റ്റിയായ പായസം എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1/2 കപ്പ് ചെറുപയറും 1/2 ലിറ്റർ പാലുമാണ്. ആദ്യമായി ചെറുപയർ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് കുക്കറിൽ വേവിച്ചെടുക്കുക.

വേവിക്കുമ്പോൾ അതിലേക്കാവശ്യമായ വെള്ളം ഒഴിക്കാൻ മറക്കരുത്. 2 കപ്പ് വെള്ളമാണ് നമ്മൾ വേവിക്കാൻ ഉപയോഗിക്കുന്നത്. വേവിച്ചെടുത്ത ചെറുപയർ ഒരു തവികൊണ്ട് ഉടച്ചെടുക്കുക. പിന്നെ ഈ പായസത്തിലേക്ക് നമുക്ക് ആവശ്യമായിട്ടുള്ളത് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, കുറച്ച് തേങ്ങാക്കൊത്ത് എന്നിവയാണ്. പായസം തയ്യാറാക്കാനായി ഒരു കടയിലേക്ക് 2 tbsp നെയ്യ് ചേർക്കുക.

Mung Bean Kheer

ചൂടായി വരുമ്പോൾ പിന്നീട് അതിലേക്ക് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് കോരിയെടുത്തു വെക്കുക. എന്നിട്ട് ആ നെയ്യിലേക്ക് വേവിച്ച ചെറുപയർ ചേർത്തിളക്കുക. പിന്നെ 3/4 കപ്പ് പഞ്ചസാര ചേർക്കുക. ബാക്കി പാചക രീതി വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

Rate this post
You might also like