ചെറുപയർ കറി ഇത്രയും രുചിയോടെ നിങ്ങൾ കഴിച്ചു കാണില്ല! 😋👌 തേങ്ങയില്ലാത്ത അടിപൊളി ചെറുപയർ കറി 👌👌

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി ചെറുപയർ കറിയാണ്. രാവിലെ പുട്ടിന്റെയും അപ്പത്തിന്റെയും ഒപ്പം കഴിക്കാൻ പറ്റുന്ന ടേസ്റ്റിയായ ചെറുപയർ കറിയാണിത്. തേങ്ങ അരക്കാതെ ഉണ്ടാക്കുന്ന കറിആയതുകൊണ്ട് വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കുവാൻ പറ്റും. അപ്പോൾ ഇത് എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ വിശദമായി കാണിച്ചു തരുന്നുണ്ട്.

 1. Green gram -1 cup
 2. Turmeric pdr -1/2 tsp
 3. Chopped garlic -1 tsp
 4. Mustard seeds -1 tsp
 5. Shallots -7-8
 6. Dry red chillies -2
 7. Chilli pdr -1/2 tsp
 8. Green chillies -2
 9. Oil -1&1/2 tbsp
 10. Curry leaves
 11. Water -3 cups
 12. Salt

ആദ്യമായി ഒരു കുക്കറിൽ വെള്ളം ഒഴിച്ച് അതിലേക്ക് കഴുകിയെടുത്ത ചെറുപയർ, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് ഓയിൽ ഒഴിക്കുക. എന്നിട്ട് അതിൽ കടുക് ഇട്ട് പൊടിച്ചെടുക്കുക. പിന്നീട് അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, വറ്റൽ മുളക്, ചെറിയ ഉള്ളി, പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് മുളക്പൊടി ചേർത്ത് ഇളക്കുക. അവസാനം വേവിച്ചെടുത്ത ചെറുപയറും വെള്ളവും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക. തേങ്ങയില്ലാത്ത അടിപൊളി ചെറുപയർ കറി റെഡി.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos