ഇതാ അഡാർ മത്തി പൊത്തിയത്! ഈ മത്തി പൊത്തിയത് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉറപ്പായും ഉണ്ടാക്കി നോക്കൂ!! | Tasty Mathi Pothiyath Recipe

Tasty Mathi Pothiyath Recipe: ചാള അഥവാ മത്തി എല്ലാർക്കും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു വിഭവമാണ്. കൂടുതൽ പോഷകവും ടേസ്റ്റും അടങ്ങിയ വിഭവം. മത്തി കൊണ്ട് കറി മാത്രം ഉണ്ടാകുന്നവർ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. കൂടുതൽ രുചിയുള്ളതും എന്നാൽ വീണ്ടും വീണ്ടും ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഒരടിപൊളി വിഭവം. വളരെ പെട്ടെന്ന് കുറഞ്ഞ സമയത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Ingredients

  • മത്തി
  • ചെറിയുള്ളി -1 കപ്പ്‌
  • തക്കാളി -1
  • കറിവേപ്പില
  • ഇഞ്ചി
  • വെളുത്തുള്ളി
  • പുളി
  • തേങ്ങാ പാൽ
  • മുളക്
  • മഞ്ഞൾ
  • മല്ലി പൊടി
  • ഉലുവപൊടി
×
Ad

How To Make

ആവിശ്യമായ മത്തി കഴുകി എടുക്കുക. ഇനി ഒരു കപ്പ്‌ ചെറിയുള്ളി, ഇഞ്ചി വെളുത്തുള്ളി , ഒരു തക്കാളി, കറിവേപ്പില. ഇനി എടുത്തുവെച്ച ചെറിയുള്ളി നന്നായി ചതചെടുക്കുക, കൂടെ തക്കാളി നല്ല പേസ്റ്റ് ആക്കുക. തേങ്ങയുടെ പാൽ എടുക്കുക. ഇനി ചട്ടി ചൂടായതിനു ശേഷം അതിൽ 1 സ്പൂൺ മുളക്പൊടി, ½ സ്പൂൺ മല്ലിപൊടി, മഞ്ഞൾ പൊടി, ½ സ്പൂൺ ഉലുവപ്പൊടി, ½ സ്പൂൺ പരിജീരകം പൊടി എന്നിവ ഇട്ട് നല്ലപോലെ ചൂടാക്കിയെടുക്കുക. ഇനി ഇതിലേയ്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. നല്ലപോലെ മിക്സ്‌ ആക്കുക. ഇനി ഇതിലേയ്ക് നേരത്തെ എടുത്തുവെച്ച ഉള്ളി, വെളുത്തുള്ളി, ഒക്കെ ഇട്ട് കൊടുക്കുക. ഇവ നല്ലപോലെ ഇളകികഴിഞ്ഞാൽ അതിലേക് തക്കാളി പേസ്റ്റ് ഒഴിച് കൊടുക്കുക.

ഇനി ഇതിലേയ്ക് ആവിശ്യതിന് ഉപ്പ്‌ ചേർത്ത് കൊടുക്കുക. ഇനി പുളിവെള്ളം ചേർത്ത് കൊടുക്കുക. ഇനി ഇതിലേയ്ക് തേങ്ങ പാൽ ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് മത്തി ഇട്ട് കൊടുക്കാം. ഇനി നല്ലപോലെ വറ്റിച്ചെടുത്താൽ ഒരടിപോളി മത്തി പൊത്തിയത് തയ്യാർ. ഇത് ചൂട് ചോറിന്റെ കൂടെയും, കപ്പയുടെ കൂടെയും അടിപൊളിയായി തിന്നാം. ഒരിക്കൽ ഉണ്ടാക്കിനോക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കിനോക്കുന്ന വിഭവ. വളരെ പെട്ടന്ന് ചെറിയ സമയത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാം. കൂടാതെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉൾകൊള്ളിച് തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. മത്തി എപ്പോഴും ലഭ്യമാണ്. ഇനി മത്തി കിട്ടിയാൽ ഈ വിഭവം ഉണ്ടാകാൻ മറക്കല്ലേ. Credit: Lekha Jayan & Family

Mathi PothiyathRecipeSardine RecipeTasty Mathi Pothiyath RecipeTasty Recipes