ഹോട്ടലിൽ നിന്ന് കിട്ടുന്ന മസാലദോശയുടെ ആ രുചി രഹസ്യം ഇതാണ്! മസാലദോശ ഇതുപോലെ ഒരു തവണ ഉണ്ടാക്കിയാൽ മതി!! | Tasty Masala Dosa Recipe

രാവിലെ ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ മസാലദോശയും സിമ്പിൾ സാമ്പാറും എല്ലാം ഉണ്ടാക്കിയാലോ. ഹോട്ടലുകളിൽ പോയി നമ്മൾ കഴിക്കുന്ന അതേ ഒരു രുചിയിലുള്ള മസാല ദോശയാണ്. ഒരു ദോശ ചട്ടി വെച്ച് അതിലേക്ക് ദോശ മാവ് ഒഴിച്ച് നന്നായി വട്ടത്തിൽ പരത്തിയശേഷം മോരിഞ്ഞു വരുമ്പോൾ അതിനെ നടുവിലായി നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മസാല ഇട്ടുകൊടുക്കുക. ശേഷം രണ്ട് അറ്റവും മടക്കിയാൽ മസാല ദോശ റെഡി.

  • പച്ചരി – 2 കപ്പ്
  • ഉഴുന്നു – 1/2 കപ്പ്
  • ഉലുവ – 1 സ്പൂൺ
  • ചോറ് – 1 കപ്പ്
  • ഉരുളക്കിഴങ്ങ് – 4 എണ്ണം
  • തക്കാളി – 1 എണ്ണം
  • സവാള- 2 എണ്ണം
  • പച്ചമുളക് – 3 സ്പൂൺ
  • മഞ്ഞൾ പൊടി – 1/2 സ്പൂൺ
  • കടുക് – 1/2 സ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1 സ്പൂൺ
  • സാമ്പാർ ജീരകം – 1/2 സ്പൂൺ
  • വട്ടൽ മുളക് – 1 എണ്ണം
  • ഇഞ്ചി ചതച്ചത് – 1/2 സ്പൂൺ

ഒരു പാത്രത്തിലേക്ക് പച്ചരിയും ഉഴുന്നും ഉലുവയും ഇട്ട് നന്നായി കഴുകിയശേഷം വെള്ളമൊഴിച്ച് അടച്ച് വയ്ക്കുക. മിനിമം നാലുമണിക്കൂർ എങ്കിലും അടച്ചുവെക്കുക. നാലു മണിക്കൂറിനു ശേഷം വെള്ളമൂറ്റി കളഞ്ഞ് പകുതി പച്ചരിയും ഉലുവയും ഉഴുന്നുപരിപ്പും കൂടി വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ബാക്കി പകുതി ചോറ് കൂടിയിട്ട് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലാക്കി രാത്രി മുഴുവൻ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക.
പരിപ്പും, സവാളയും, തക്കാളിയും, പച്ചമുളകും വെള്ളരിക്കയും, ഉരുളക്കിഴങ്ങും മന്നൾ പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും ഉപ്പ് കായം എന്നിവയെല്ലാം ഇട്ട് വെള്ളം മുകളിൽ നിൽക്കുന്ന രീതിയിൽ ഒഴിച്ചുകൊടുത്ത് കുക്കർ രണ്ട് വിസിൽ അടുപ്പിക്കുക. ആവി പോയ ശേഷം കുക്കർ തുറന്ന് അതിലേക്ക് പുളി പിഴിഞ്ഞ വെള്ളവും കൂടി ഒഴിക്കുക. ഇത് കുറച്ചുനേരം നന്നായി തിളപ്പിക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും, ജീരകവും, ഉലുവയും, വറ്റൽമുളകും വേപ്പില ഇട്ട് മൂപ്പിച്ച് സാമ്പാറിന് മുകളിൽ ഒഴിച്ചു കൊടുത്തു ഇളക്കുക.

Ads

ഒരു കുക്കറിലേക്ക് ഉരുളക്കിഴങ്ങും സവാളയും തക്കാളിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് നന്നായി വേവിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകിട്ടു പൊടിച്ച ശേഷം ഉഴുന്ന് , സാമ്പാർ ജീരകവും വേപ്പിലയും വറ്റൽ മുളകും , ഇഞ്ചി ചതച്ചതും എല്ലാം ഇട്ടു മൂപ്പിച്ച് ഉരുളക്കിഴങ്ങ് കൂടി അതിലേക്ക് ഇട്ട് ഉടച്ചുകൊടുത്തു നന്നായി മിക്സ്‌ ആകുക. ഒരു മിക്സിയുടെ ജാറിലേക്ക് സവാളയും ചുട്ടെടുത്ത വറ്റൽ മുളകും ഉപ്പും ആവശ്യത്തിന് പുളിയും ഇട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്തത് ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെളിച്ചെണ്ണ കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക. അപ്പോൾ ചമ്മന്തി റെഡി. Credit: DPBA vlogs

BreakfastMasala DosaRecipeTasty Masala Dosa RecipeTasty Recipes