പ്ലേറ്റ് കാലിയാക്കി കഴിക്കാൻ ഈ ഒരൊറ്റ കറി മാത്രം മതി! വെണ്ടയ്ക്ക ഒരു തവണ എങ്കിലും ഇങ്ങനെ ഒന്ന് കറി വച്ചു നോക്കു, ഇരട്ടി രുചിയാകും!! | Tasty Ladyfinger Curry Recipe

സ്ഥിരമായി ഉണ്ടാക്കുന്ന വെണ്ടയ്ക്കയിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ചാറോടുകൂടിയുള്ള ഒരു വെണ്ടയ്ക്ക കറിയുടെ റെസിപ്പി ആണിത്. ഈ ഒരു കറി ഉണ്ടെങ്കിൽ തന്നെ നമുക്ക് ചോറ് കഴിക്കാൻ വേറെ കറിയുടെ ആവശ്യമൊന്നും വരുന്നില്ല.ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് കൊടുത്ത് ഹൈ ഫ്ലെയിമിൽ

  • വെണ്ടക്ക – 9 എണ്ണം
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • ചെറിയുള്ളി – 10 എണ്ണം
  • വെളിച്ചെണ്ണ
  • പച്ച മുളക്
  • മുളക് പൊടി – 1 ടീ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • പുളി
  • ഉപ്പ് – ആവശ്യത്തിന്
  • കടുക്
  • വെളുത്തുള്ളി ചതച്ചത്
  • വേപ്പില

Ads

Advertisement

തന്നെ ഒരു ആറ് മിനിറ്റ് വഴറ്റുക. വേണ്ടക്ക നന്നായി വാടിക്കഴിയുമ്പോൾ ഇത് നമുക്ക് പാനലിൽ നിന്ന് മാറ്റി വെക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് അതും മാറ്റിവെക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് ചൂടായി കഴിയുമ്പോൾ ചതച്ച ഉള്ളി ചേർത്ത് കൊടുക്കുക. ഉള്ളി നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും കൂടി

ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് ഇളക്കുക. പിന്നീട് പുളി പിഴിഞ്ഞ വെള്ളം കുറച്ചു ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിക്കുക. ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ അരപ്പ് ചേർത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ വേവിക്കുക. ഇനി നമുക്ക് വെണ്ടക്ക കഷണങ്ങൾ കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കാവുന്നതാണ്.
കറിയിലേക്ക് ഇനി നമുക്ക് താളിച് ഒഴിക്കാനായി ഒരു ചെറിയ ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. പിന്നെ വേപ്പിലയും വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുത്തു നന്നായി മൂപ്പിച്ച ശേഷം കറിയിലേക് ഒഴിച് കൊടുക്കുക. Credit: Kannur kitchen

curry recipeRecipeTasty Ladyfinger Curry RecipeTasty Recipes