എളുപ്പത്തിലൊരു വെള്ളകുറുമ, കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി! ബ്രേക്‌ഫാസ്റ്റ് ഏതായാലും കറി ഇതുപോലെ തയ്യാറാക്കു!! | Tasty Korma Curry Recipe

ബ്രേക്ക്‌ ഫാസ്റ്റിന്റെ ഒക്കെ കൂടെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഈ ഒരു കുറുമ കറിയാണിത്. എരിവ് കുറവായത് കൊണ്ട് തന്നെ കുട്ടികൾക്കും ഇഷ്ടാവുന്ന ഒനാണ് ഈ കുറുമ കറി. ഇത് ഉണ്ടാകാൻ എന്തൊക്കെ ചേരുവകൾ ആവശ്യമെന് നോക്കാം.ആദ്യം തന്നെ ഒരു പാത്രം അടുപ്പിൽ വെച്ച ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് തക്കോലം ഗ്രാമ്പു

  • വെളിച്ചെണ്ണ
  • ഗ്രാമ്പു
  • ഏലക്ക
  • തക്കോലം
  • പട്ട
  • സവാള – 2 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീ സ്പൂൺ
  • പച്ച മുളക് – 5 എണ്ണം
  • ഉരുളകിഴങ്ങ് – 1 എണ്ണം
  • ക്യാരറ്റ് – 1 എണ്ണം

Ads

  • തേങ്ങ ചിരികിയത് – 1/2 കപ്പ്
  • കശുവണ്ടി – 8 എണ്ണം
  • പെരുംജീരകം – 1/2 ടീ സ്പൂൺ
  • തൈര് – 2 ടേബിൾ സ്പൂൺ
  • ഗ്രീൻ പീസ് – 1/2 കപ്പ്
  • മല്ലി പൊടി – 1/2 ടീ സ്പൂൺ
  • മല്ലിയില
  • ഉപ്പ് – ആവശ്യത്തിന്

Advertisement

ആദ്യം തന്നെ ഒരു പാത്രം അടുപ്പിൽ വെച്ച ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് തക്കോലം ഗ്രാമ്പു ഏലക്ക പട്ട എന്നിവ ചേർത്ത് ഒരു മിനിറ്റ് മൂപിക്കുക. ഇതിലേക്ക് കനം കുറച്ച് അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുത്ത് എല്ലാം കൂടി

നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം കഷണങ്ങളാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പെരുംജീരകവും കശുവണ്ടി കുതിർത്തതും തൈരും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു അരപ്പ് നമ്മൾ കുക്ക് ചെയ്തു വച്ചിരിക്കുന്ന മിക്സിലേക്ക് ഒഴിച്ചു കൊടുക്കുക. കശുവണ്ടി ചേർത്തതുകൊണ്ട് തന്നെ കറി വളരെ പെട്ടെന്ന് കുറുകുന്നതാണ്. അതുകൊണ്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ചു കൊടുത്തു കുറച്ചു മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക. ഗ്രീൻ പീസ് കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുത്ത ശേഷം അവസാനം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. Credit: Sheeba’s Recipes

Breakast RecipeRecipeTasty Korma Curry RecipeTasty Recipes