വീട്ടിൽ പച്ചരിയുണ്ടോ.? പച്ചരി കൊണ്ടുള്ള ഈ കിടിലൻ ഐറ്റംസ് ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 പൊന്നാര മക്കളേ ഇത് പൊളിയാട്ടോ 😋👌

പച്ചരി കൊണ്ടുള്ള ഈ കിടിലൻ ഐറ്റംസ് ഒന്ന് ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മലപ്പുറം താത്താന്റെ പച്ചരി കൊണ്ടുള്ള ഒരു അടിപൊളി ഐറ്റമാണ്. അപ്പോൾ എങ്ങിനെയാണ് അത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം 1 ഗ്ലാസ് പച്ചരി വെള്ളത്തിൽ കുതിർത്തി എടുത്ത് കഴുകി വൃത്തിയാക്കി ഒരു മിക്സി ജാറിലേക്കിടുക. എന്നിട്ട് ഇതിലേക്ക് 1/4 കപ്പ് തേങ്ങ ചിരകിയത്, 1/2 കപ്പ് ചോറ്,

1 spn പെരിഞ്ജീരകം, നല്ലജീരകം, 8 ചുവന്നുള്ളി, ആവശ്യത്തിനുള്ള ഉപ്പ്, ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പ്ലേറ്റിൽ അൽപം ഓയിൽ തടവിയശേഷം അതിലേക്ക് അരച്ചെടുത്ത മാവ് ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇത് ആവിയിൽ വേവിച്ചെടുക്കണം. അതിനായി പാത്രത്തിൽ വെള്ളം നിറച്ച് നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് അതിലേക്ക് ഒരു തട്ട് വെച്ചശേഷം മാവ് ഒഴിച്ചുവെച്ച പാത്രം ഇറക്കിവെച്ച്

ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയശേഷം പാത്രത്തിനിന്നും ഇത് അടർത്തിയെടുക്കുക. എന്നിട്ട് ഇത് കഷ്ണങ്ങളാക്കിയെടുക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 1 & 1/4 spn കാശ്മീരി മുളക്പൊടി, 1/4 spn മഞ്ഞൾപൊടി, ഉപ്പ്, 4 വെളുത്തുള്ളി അല്ലി ചതച്ചത്, കുറച്ച് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ ആവിയിൽ വേവിച്ചെടുത്തിട്ടുള്ള സ്നാക്ക് ഓരോന്നായി മുക്കിയെടുക്കുക. ഇനി ഇത് എണ്ണയിൽ

ഫ്രൈ ചെയ്തെടുക്കുക. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് മുക്കി എടുത്ത സ്നാക്ക് ഓരോന്നായി ഇട്ടുകൊടുക്കാവുന്നതാണ്. അതോടൊപ്പം കുറച്ചു കറിവേപ്പിലയും കൂടി വിട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക. രണ്ടുഭാഗവും ഫ്രൈ ആയി കഴിഞ്ഞാൽ നമുക്കിത് പാനിൽ നിന്നും മാറ്റാവുന്നതാണ്. Video credit: Malappuram Thatha Vlog by ridu

Rate this post
You might also like