കോവക്ക ഒരു തവണ ഇങ്ങനെ ഒന്ന് കറി വെച്ച് നോക്കൂ! മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി!! | Tasty Ivy Gourd Curry Recipe

Tasty Ivy Gourd Curry Recipe : കോവക്ക ഒരു തവണ ഇങ്ങനെ ഒന്ന് കറി വെച്ച് നോക്കൂ! മീൻ കറി പോലും മാറി നിൽക്കുന്ന രുചിയിൽ അടിപൊളി കോവക്ക കറി! ഇത് മാത്രം മതി ചോറിനും ചപ്പാത്തിക്കും; കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും ഈ കോവക്ക കറി! ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.?

ചേരുവകൾ

  • സവാള – 1 ചെറുത്
  • ഇഞ്ചി – 1 ചെറിയ കഷണം
  • പച്ചമുളക്
  • മഞ്ഞൾപ്പൊടി – ¾ ടീസ്പൂൺ. + 1 നുള്ള്
  • മുളകുപൊടി – 1 ½ ടീസ്പൂൺ + 1 നുള്ള്
  • ഉപ്പ്
  • വെളിച്ചെണ്ണ
  • തക്കാളി – 2
  • തേങ്ങ
  • വിനാഗിരി
  • കടുക് – ½ ടീസ്പൂൺ
  • ചുവന്നുള്ളി
  • കറിവേപ്പില

Ads

Ingredient

  • Onion – 1 small, sliced
  • Ginger – 1 small piece, thinly cut
  • Green chilly – to taste
  • Turmeric powder – ¾ tbsp. + 1 pinch
  • Chilly powder – 1 ½ tbsp or as per taste + 1 pinch
  • Salt – to taste
  • Coconut oil
  • Tomato – 2
  • Coconut – ½ of 1, grated
  • Vinegar
  • Mustard seeds – ½ tbsp
  • Shallots – a few, chopped
  • Curry leaves

Advertisement

അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന മൺചട്ടിയിലേക്ക് ഇടുക. അതിലേക്ക് 1 സവാള അരിഞ്ഞത്, 1 കഷ്ണം ഇഞ്ചി അരിഞ്ഞത്, എരുവിനനുസരിച്ച് പച്ചമുളക് എന്നിവയിടുക. ഇതിലേക്കിനി മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടേബിൾസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി കൈവെച്ച് തിരുമ്മുക. ശേഷം 2 തക്കാളി അരിഞ്ഞതും ചേർത്ത് വീണ്ടും തിരുമ്മുക.

ഇനി 10 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വെക്കുക. ഇനി തേങ്ങ അരപ്പ് റെഡിയാക്കാം. അര മുറി തേങ്ങ ചിരകിയത്, ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന്, എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം കോവക്കയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി അടുപ്പത്തേക്ക് വെക്കുക. ഇതിനി നന്നായി ഒന്ന് തിളപ്പിക്കണം. കറി നന്നായി തിളച്ചു വന്ന ശേഷം തേങ്ങ അരപ്പ് ചേർക്കുക. ഇതിലേക്ക് കുറച്ച് വെള്ളവും കൂടെ ചേർക്കുക.

നന്നായി ഇളക്കിയ ശേഷം 5 മിനിറ്റ് അടച്ചുവെച്ച് തിളപ്പിക്കുക. ശേഷം കുറച്ച് വിനെഗർ കൂടി ചേർത്ത് മിക്സ്‌ ചെയ്ത് തീ ഓഫ്‌ ചെയ്യുക. ഇനി കറിയിലേക്ക് താളിച്ചൊഴിക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് കുറച്ചധികം വെളിച്ചെണ്ണ ചേർക്കുക. അര ടേബിൾസ്പൂൺ കടുക്, കുറച്ച് ചെറിയുള്ളി അരിഞ്ഞത്, ഒരുതണ്ട് കറിവേപ്പില, കുറച്ച് മഞ്ഞൾ പൊടി, കുറച്ച് മുളക് പൊടി എന്നിവയും കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കറിയിലേക്ക് ഒഴിക്കുക. Tasty Ivy Gourd Curry Recipe Video Credit : Mia kitchen


Tasty Ivy Gourd Curry Recipe

Ivy gourd, also known as Kovakka in Kerala, is a delicious and healthy vegetable often used in South Indian cooking. This curry is rich in flavor, easy to prepare, and pairs perfectly with steamed rice or chapati.


Time (Simple Format):

  • Preparation Time: 10 minutes
  • Cooking Time: 20 minutes
  • Total Time: 30 minutes

Ingredients:

  • 250g Ivy gourd (Kovakka), sliced
  • 1 medium onion, chopped
  • 2 green chillies, slit
  • 1 tomato, chopped
  • ½ tsp turmeric powder
  • 1 tsp red chilli powder
  • 1 tsp coriander powder
  • ½ tsp garam masala
  • ½ cup coconut milk
  • 2 tbsp coconut oil
  • Salt to taste
  • Curry leaves – few

Method:

  1. Heat oil in a pan, add chopped onions, curry leaves, and green chillies. Sauté until onions turn soft.
  2. Add chopped tomatoes and cook until mushy.
  3. Add turmeric powder, red chilli powder, and coriander powder. Fry for a minute.
  4. Add sliced ivy gourd and mix well with the masala.
  5. Add salt and a little water, cover, and cook for 10–12 minutes until tender.
  6. Add coconut milk, stir well, and simmer for 2 minutes.
  7. Sprinkle garam masala, turn off the flame, and serve hot.

Tasty Ivy Gourd Curry Recipe

  • Ivy gourd curry recipe
  • Tasty kovakka curry
  • Healthy vegetarian recipes
  • Kerala style ivy gourd recipe
  • Easy ivy gourd side dish

Read also : കോവക്കയിൽ ഒരു മാന്ത്രിക രുചിക്കൂട്ട്! കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും ഇങ്ങനെ ഉണ്ടാക്കിയാല്‍!! | Special Tasty Ivy Gourd Recipe

Ivy GourdIvy Gourd CurryIvy Gourd RecipeKovakka CurryRecipeTasty RecipesVegVeg CurryVeg Recipes