പാലക്കാട് ബ്രാമിൻസ്ന്റെ ഇഡ്ഡലിപ്പൊടി കഴിച്ചിട്ടുണ്ടോ? ദോശയുടെ കൂടെ ഈ പൊടി ഉണ്ടേൽ ഇനി സാമ്പാറും ചട്ണിയും ഒന്നും വേണ്ട!! | Tasty Idli Podi Recipe

Tasty Idli Podi Recipe : ഈയൊരു പൊടി ഉണ്ടെങ്കിൽ നമുക്ക് പിന്നീട് സാമ്പാറിന്റെയോ ചട്നിയുടെയോ ഒന്നും ആവശ്യം വരുന്നില്ല. സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഈ റെസിപ്പിക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

  • വേപ്പില
  • കടല പരിപ്പ് – 1 കപ്പ്
  • ഉഴുന്ന് പരിപ്പ് – 1. 1/4 കപ്പ്
  • കുരുമുളക് – 2 ടീ സ്പൂൺ
  • എള്ള് – 1 ടേബിൾ സ്പൂൺ
  • കായ പൊടി – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. നോൺ സ്റ്റിക്ക് പാത്രം എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്. ശേഷം ചട്ടിയിലേക്ക് എണ്ണ ഒഴിച് കൊടുക്കുക. ഇനി ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ആക്കി എടുക്കുക. ശേഷം കുറച്ച് അധികം വേപ്പില ചേർത്ത് കൊടുത്ത് നന്നായി റോസ്റ്റ് ആക്കുക. വേപ്പില ഒകെ ക്രിസ്പ്പി ആകുന്ന വരെ വേണം റോസ്റ്റ് ചെയാൻ. ഇനി ഇത് ഒരു പാത്രത്തിലേക് മാറ്റുക. ശേഷം ഇതേ ചട്ടിയിലെക്ക് കടല പരിപ്പ് ചേർത്ത് കൊടുത്ത്

Ads

കുറച്ച് ഒന്ന് നിറം മാറുന്ന വരെ ഇളക്കുക. ഇനി ഇത് മാറ്റിയ ശേഷം ഉഴുന്ന് പരിപ്പ് ചേർത്ത് കൊടുത്ത് വീണ്ടും നിറം മാറുന്ന വരെ മിക്സ്‌ ആകുക . ശേഷം ഇതിലേക്കു കുരുമുളക്, കറുത്ത എള്ള്, കായ പൊടി എന്നിവ കൂടി ചേർത്ത് റോസ്റ്റ് ആക്കുക.
ശേഷം എല്ലാം ചൂടാറി കഴിയുമ്പോൾ മിക്സ്‌ ആക്കി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചു എടുക്കുക. എരിവ് കുറവായി തോന്നുകയാണെങ്കിൽ കുറച്ച് കൂടി ഉണക്ക മുളക് റോസ്റ്റ് ചെയ്ത് പൊടിച്ചു ചേർത്താൽ മതിയാവും. Credit: Lakshmi’s Food Court

Idli Podi RecipeRecipeTasty Idli Podi RecipeTasty Recipes