Tasty Homemade Ginger Candy Recipe : ഇഞ്ചി മിഠായി ഇനി വീട്ടിൽ ഉണ്ടാകാം എന്ന് കേൾക്കുമ്പോൾ തന്നെ ഞെട്ടിയില്ലേ, അതെ നമ്മൾ ബസ്സിലും ട്രെയിനിലുമൊക്കെ പോകുമ്പോൾ മാത്രം കണ്ടു വരുന്ന ഇഞ്ചി മിഠായി ഇനി പെട്ടന്ന് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇഞ്ചി മിഠായി വെറുമൊരു മിഠായി മാത്രമല്ല. കൂടുതൽ പോഷക ഗുണം അടങ്ങിയതാണ്. ചുമ, തൊണ്ട വേദന ഒക്കെ പെട്ടന്ന് മാറികിട്ടും. ഇവ നിങ്ങളുടെ വീട്ടിലുള്ള കുട്ടികൾക്കും ഉണ്ടാക്കി കൊടുക്കൂ.
Ingredients
- ഇഞ്ചി
- പഞ്ചസാര -1 ½ കപ്പ്
- നെയ്യ്
How To Make Homemade Ginger Candy
അതിന്നായി കുറച്ച് അധികം ഇഞ്ചി എടുത്ത് നല്ല പോലെ തൊലി കളഞ്ഞ് കഴുകിയെടുക്കുക. ഇനി നല്ല പോലെ ചെറുതായി അരിഞ്ഞതിനു ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. ഒരു പാൻ ചൂടാക്കിയതിന് ശേഷം അരച്ച ഇഞ്ചി അതിലേക് ഇട്ട് കൊടുക്കാം. കൂടെ ഒരു 1 ½. ഗ്ലാസ് പഞ്ചസാര ഇട്ട് നന്നായി ഇളകി കൊടുക്കാം. കൈ എടുക്കാതെ ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ലപോലെ ചൂടായാൽ അതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കാം. വെള്ളത്തിൽ ഇട്ടാൽ ബോൾ പോലെ ഉരുട്ടിയെടുക്കാൻ പാകത്തിനാണ് ഇതിന്റ വേവ്. അങ്ങനെ ആയാൽ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇഞ്ചി ലായനി കുറുകി വരുന്നത് വരെ ഇളക്കുക.
Ads
ഇതിലേയ്ക് അവസാനമായി ഒരല്പം നെയ്യ് ചേർത്ത് കൊടുക്കാം. ഇനി തീ ഓഫ് ചെയ്ത് ഒരു പാത്രത്തിൽ അല്പം നെയ്യ് ഒഴിച് ചൂടാറുന്നതിന് മുമ്പ് ഒഴിച് കൊടുക്കാം. കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം അതിൽ വരകൾ ഇട്ട് വെക്കുക, വര ഇട്ട് വെക്കുന്നത് പെട്ടന്ന് ആവിശ്യമുള്ള കഷ്ണം എടുക്കാൻ വേണ്ടിയാണ്. ഇനി ഇത് കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വെച്ച ശേഷം എടുത്ത് കഴിക്കുക. നമ്മൾ കാണുന്ന അതെ രീതിയിൽ നല്ല അടിപൊളി ഇഞ്ചി മിട്ടായി തയ്യാർ. അതെ കളർ ലഭിക്കാൻകാരണം എടുത്തിരിക്കുന്ന പഞ്ചാരയുടെയും ഇഞ്ചിയുടെയും അളവുകൾ തന്നെയാണ്.അതും വളരെ പെട്ടന്ന് കുറഞ്ഞ സാധങ്ങൾ കൊണ്ട്. ഇനി എല്ലാവരും ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കു. ഭക്ഷണം കഴിച് കഴിഞ്ഞ് അല്പം മധുരത്തിന് ഇത് വളരെ ഉത്തമമാണ്. Credit: Leisure Media – Kitchen and Lifestyle