Tasty Green Peas Curry Recipe: ചായകടയിൽ നിന്നും ലഭിക്കുന്ന അതേ രുചിയുള്ള ഗ്രീൻപീസ് കറി ഉണ്ടാക്കിയെടുക്കാം. കൂടുതൽ മായം ചേർക്കാതെ കൂടുതൽ മറ്റു പച്ചക്കറികൾ ചേർക്കാതെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. തുടക്കകാർക് മുതൽ എല്ലാവർക്കും ഒരേ പോലെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
Ingredients
- Green peas-1 cup
- Onion-1
- Ginger
- Garlic-3
- Green Chili -2
- Tomato-1
- Turmeric powder-1tsp
- Red chili powder-1n 1/2 tsp
- Coriander powder-1tsp
- Coconut shreded-1/4 cup
- Fennel seeds- 1/4 tsp
- Salt to taste
- Oil- 2 tbsp
- Mustard-1/2 tsp
- Dry Red Chilly-2
- Garam masala-1tsp
- Curry Leaves
How To Make Tasty Green Peas Curry Recipe
ആദ്യം ഗ്രീൻപീസ് നല്ലപോലെ കഴുകി എടുത്ത് അത് ഒരു 8 മണിക്കൂർ നല്ലപോലെ കുതിർത്ത് വെക്കുക. ശേഷം അതിലെ കട്ടിയുള്ള കടലകൾ മാറ്റിവെച്ച് നല്ല കടലകൾ ഉപയോഗിക്കുക. എന്നിട്ട് ഒരു കുക്കറിൽ കടല മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിക്കുക. അതിലേയ്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഉപ്പ് എന്നിവ ഇട്ട് കുക്കറിൽ ഒരു 3 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി ഒരു തേങ്ങ ചില്ലി പൌഡർ വെളുത്തുള്ളി ജീരകം എന്നിവ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ മിക്സിയിൽ അടിച്ചെടുക്കുക.ഇനി ഒരു പാൻ വെച്ച് അതിലേയ്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക.
Advertisement
അത് ചൂടായി കഴിഞ്ഞാൽ അതിലേയ്ക് കടുക്, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക് എന്നിവ ഇട്ട് അതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇനി ഇതിലേയ്ക് ഉള്ളി മുറിച്ചത് ഇട്ട് കുറച് ഉപ്പിട്ട് നല്ലപോലെ ഇളക്കുക. അതിലേയ്ക് മഞ്ഞൾ പൊടി കുരുമുളക് പൊടി പച്ചമുളക് തക്കാളി എന്നിവ ചേർത്ത് ഇളക്കുക. ഇതിലേയ്ക് നേരത്തെ അരച്ച് വെച്ച അരപ്പ് ചേർക്കുക.അടുത്തതായി ഗ്രീൻബിസ് വെന്തു കഴിഞ്ഞാൽ ഈ മിക്സിലേയ്ക് ചേർത്ത് നല്ലപോലെ ഇളക്കുക അവസാനമായി അതിലേയ്ക് കറിവേപ്പില ചേർത്ത് നല്ലപോലെ ചൂടാക്കിയെടുക്കുക. നല്ല രുചിയൂറും ഗ്രീൻപീസ് കറി തയ്യാർ. Credit: Keerthana Sandeep