എന്റെ പൊന്നേ! ഒരു രക്ഷയും ഇല്ല! എല്ലാം കൂടി ഒറ്റ വിസിൽ! ഗ്രീൻപീസും മുട്ടയും കൊണ്ട് പലർക്കും അറിയാത്ത വൈറൽ റെസിപ്പി!! | Tasty Green Peas And Egg Curry Recipe

Tasty Green Peas And Egg Curry Recipe : ഗ്രീൻപീസും മുട്ടയും ക്യാരറ്റും എല്ലാം ഉള്ള ഒരു അടിപൊളി ടേസ്റ്റി കറിയുടെ റെസിപ്പി നോക്കിയാലോ..ഇനി ഗ്രീൻപീസ് വെച്ച് കറി ഉണ്ടാക്കുമ്പോൾ ഒരുവട്ടമെങ്കിലും ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കു… നിങ്ങൾക്ക് തീർച്ചയായും ഇത് ഇഷ്ടപ്പെടും. ചപ്പാത്തിക്കും ചോറിനും എല്ലാത്തിനും ഈയൊരു കറി തന്നെ ധാരാളമായി മതിയാകും.

ചേരുവകൾ

  • ഗ്രീൻപീസ് – 250 ഗ്രാം
  • സവാള – 2 എണ്ണം
  • മുട്ട – 3 എണ്ണം
  • പച്ച മുളക്
  • ക്യാരറ്റ് – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • തക്കാളി
  • കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
  • വറ്റൽ മുളക്
  • കടുക്
  • കോൺഫ്ലോർ

ഒരു കുക്കറിലേക്ക് നാലു മണിക്കൂർ കുതിർത്ത ഗ്രീൻപീസ് കഴുകി വൃത്തിയാക്കിയ ശേഷം ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സവാള അരിഞ്ഞതും പച്ചമുളകും ക്യാരറ്റും ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് മുട്ട വെച്ചു കൊടുക്കുക. മുട്ട കഴുകി വൃത്തിയാക്കിയ ശേഷം വേണം വെച്ചുകൊടുക്കാനായി. പിന്നീട് ആവശ്യത്തിനു വെള്ളവും ഒഴിച്ചുകൊടുത്ത് രണ്ട് വിസിൽ വരെ വേവിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി സവാള വാട്ടി എടുക്കുക. സവാള ഒരു ബ്രൗൺ നിറമായി വരുമ്പോൾ നമുക്ക് ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കാം.

Ads

ഇനി ഇതിലേക്ക് ചെറുതായി കഷണങ്ങളാക്കി മുറിച്ച തക്കാളി കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്ത ശേഷം കുരുമുളകുപൊടി കൂടി ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസ് മുട്ട മാറ്റിയ ശേഷം ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് കോൺഫ്ലോർ വെള്ളതിള കലക്കിയത് ഒഴിച്ചുകൊടുത്തു നന്നായി തിളപ്പിക്കുക. ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടപകുതിയാക്കി ചേർത്തു കൊടുക്കുക. ഇനി ഇത് രണ്ട് മിനിറ്റ് വരെ ഒന്ന് തിളപ്പിച്ച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ഛ് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുക് ഇട്ട് പൊട്ടിച്ച കഴിയുമ്പോൾ സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. കൂടെ വറ്റൽമുളകും ചേർത്തു കൊടുത്തു നന്നായി മൂപ്പിച്ച ശേഷം നമ്മുടെ കറിയിലേക്ക് ഇത് ഒഴിച്ച് കൊടുക്കാവുന്നതാണ്. Credit: Malappuram Vavas

curry RecipesGreen Peas And Egg CurryRecipeTasty Green Peas And Egg Curry RecipeTasty Recipes