ഈ രുചിക്കൂട്ട് നിങ്ങളെ ഞെട്ടിക്കും ഉറപ്പ്! മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കി നോക്കൂ! രുചി ഇരട്ടിയാകും!! | Tasty Fish Fry Recipe

Tasty Fish Fry Recipe: നല്ല അടിപൊളി മീൻ വറുത്തത്. ഇനി ചോർ പെട്ടന്ന് തീർക്കാൻ ഒരടിപൊളി മീൻ പൊരി, എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന വിഭവമാണല്ലേ ഈ മീൻ വറുത്തത്. സാധാരണ മീൻ വറുത്തതിൽ നിന്ന് വ്യത്യസ്ഥമായി ഇനി മീൻ വറുത്തു നോക്കിയാലോ. ഇതാ ഒരടിപൊളി മീൻ വറുകുന്ന റെസിപ്പി, കുട്ടികൾക്കും മുത്തിന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരടിപൊളി ഐറ്റം. ഒരൊറ്റ മീൻ വറുത്തത് മതി ഒരു പ്ലേറ്റ് ചോർ തിന്നാൻ.

ചേരുവകൾ

  • മീൻ
  • കറിവേപ്പില
  • ചെറിയ ജീരകം
  • പരിഞ്ജീരകം
  • മുളക് പൊടി
  • മഞ്ഞൾ പൊടി
  • കുരുമുളക് പൊടി
  • അരിപൊടി
  • ഇഞ്ചി
  • വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം

×
Ads

മീൻ വറുക്കാൻ ആവിശ്യമായ നിങ്ങൾക് ഇഷ്ട്ടമുള്ള മീൻ നല്ലപോലെ കഴുകി ക്ലീൻ ചെയ്ത് ആവിശ്യത്തിന് വലുപ്പത്തിൽ മുറിച് എടുക്കുക. ഇനി ഒരു ജാറിൽ ഒരു സ്പൂൺ പരിഞ്ജീരകം ഇട്ട് കൊടുക്കുക. ഇത് നല്ല മണവും, ടേസ്റ്റും കൂട്ടുന്നു. ഇനി ഒരു സ്പൂൺ ചെറിയ ജീരകം ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഈ പൊടിച്ചതിലേയ്ക് 4 വെളുത്തുള്ളി, ഇഞ്ചി ചെറുതായി അരിഞ്ഞത്, കറിവേപ്പില, വെള്ളം ഇട്ട് നല്ലപോലെ പൈസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. കറിവേപില ചേർക്കുന്നതിന്നാൽ നല്ല മണവും ഒരു പ്രതേക രുചിയും ലഭിക്കും.

Advertisement

നേരത്തെ എടുത്ത് വെച്ച മീനിലേയ്ക് ഈ അരപ്പ് ചേർത്ത് കൊടുക്കുക. ഇതിലേയ്ക് 2 സ്പൂൺ മുളക്, ½ സ്പൂൺ മഞ്ഞൾ പൊടി, 1 സ്പൂൺ കുരുമുളക്, 1 സ്പൂൺ അരിപൊടി, ഉപ്പ്‌ അവിശ്യത്തിന്, ഒരു സ്പൂൺ നാരങ്ങ നീര് ചേർത്ത് കൊടുക്കുക. അരിപൊടി ചേർക്കുന്നത് മീൻ വറുകുമ്പോ നല്ല ക്രിസ്പി യോടെ കിട്ടാൻ വേണ്ടിയാണ്. ഇനി ആവിശ്യത്തിന് കുറച്ച് കുറച്ച് വെള്ളം ഒഴിച് മസാല മീനിലേയ്ക് തേച് പിടിപ്പിക്കുക. മസാല പുരട്ടിയ മീൻ ഒരു 30 മിനുറ്റോളം നമുക്ക് മാറ്റിവെക്കാവുന്നതാണ്.

ഇങ്ങനെ കുറെ സമയം മസാല പിടിപ്പിച്ചു വെച്ചാൽ നല്ല അടിപൊളി ടേസ്റ്റ് ലഭിക്കുന്നതാണ്. ഇനി 30 മിനുട്ട് കഴിഞ്ഞാൽ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച് നല്ലപോലെ ചൂടാക്കുക. അതിലേക് നേരത്തെ തയ്യാറാക്കിയ മീൻ ഓരോന്നായി ഇട്ട് നല്ലപോലെ വറുത്തെടുക്കുക. മസാല ഇട്ടത് കൊണ്ടുത്തനെ നല്ല മണം വറുകുമ്പോൾ തന്നെ ഉണ്ടാവുന്നതാണ്. മണം പോലെ തന്നെ രുചിയിലും ഒട്ടും കുറവില്ല. അടിപൊളി ടേസ്റ്റിൽ വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി മീൻ പൊരി റെസിപ്പിയാണിത്. Credit: Fathimas Curry World


Fish FryRecipeTasty Fish Fry RecipeTasty Recipes