Tasty Chicken Curry Recipe : എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. എന്നിരുന്നാലും കേരളത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്ത രീതികളിലാണ് ചിക്കൻ കറി തയ്യാറാക്കുന്നത്. ചിക്കൻ കറി ഉണ്ടാക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ കറി റെസിപ്പി വിശദമായി മനസ്സിലാക്കാം.
അതിനു വേണ്ടി ആദ്യമായി ചിക്കൻ മുളക് പൊടി, മഞ്ഞൾ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കുറച്ചു നേരം മസാല പിടിക്കാൻ വക്കുക. അതിനു ശേഷം ചിക്കൻ വറുക്കാനുള്ള പാത്രത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ വറുത്തെടുക്കുക. ചിക്കൻ വറുത്തു മാറ്റിയ ശേഷം അതേ വെളിച്ചെണ്ണയിൽ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക.
ചെറുതായി വഴന്നു വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. പെട്ടന്ന് വഴന്നു വരാനായി അല്പം ഉപ്പ് ചേർത്തു കൊടുക്കാം. സവാള നന്നായി വെന്ത് സോഫ്റ്റ് ആയി കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം പോകുന്ന വരെ ഇളക്കി കൊടുക്കുക.
ശേഷം തക്കാളി ചേർത്ത് കൊടുക്കണം. തക്കാളി നന്നായി വെന്ത് ചേർന്നു വരുമ്പോൾ മുൻപ് വറുത്തു വെച്ച ചിക്കൻ ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു കൊടുക്കുക. അതിനു ശേഷം തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക. പിന്നീട് അതിലേക്ക് കുരുമുളക് പൊടിയും, ഗരം മസാല പൊടിയും ചേർത്ത് നല്ല പോലെ തിളപ്പിച് വറ്റിച്ചെടുക്കുക. കുറച് മല്ലിയിലയും, വേപ്പിലയും കൂടി ചേർത്താൽ സ്വാദിഷ്ടമായ ചിക്കൻ കറി തയ്യാറായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit: Step by step