ചെറുപയർ കറി ഒറ്റ തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. തേങ്ങ വറുത്തരച്ച അടിപൊളി ചെറുപയർ കറി.!! | Tasty Cherupayar Curry Recipe

Cherupayar Curry Recipe Malayalam : ബ്രേക്ക്ഫാസ്റ്റ് നൊപ്പം രാവിലെ കഴിക്കാൻ വറുത്തരച്ച തേങ്ങാ കൊണ്ട് ഉണ്ടാക്കാവുന്ന ചെറുപയർ കറി എങ്ങനെയാണ് നോക്കാം. അതിനായി ഒരു അരക്കപ്പ് ചെറുപയർ എടുത്തു നന്നായി കഴുകിയതിനു ശേഷം മാറ്റിവെക്കുക. ചെറുപയർ കുതിർക്കേണ്ട കാര്യമില്ല, കാരണം ചെറുപയർ കുതിർത്താൽ ശരിക്കും വെന്ത് ഉടഞ്ഞുപോകും.

അടുത്തതായി കറിക്ക് ആവശ്യമായ ചെറിയ ഒരു സവോള എടുത്ത് ചെറുതായി അരിഞ്ഞ് കുക്കറിൽ ഇട്ടു കൊടുക്കുക. അതുപോലെ തന്നെ തക്കാളിയും ചെറിയൊരു പീസ് ചെറുതായി മുറിച്ചു കൊടുക്കുക. കൂടാതെ നാലഞ്ചു അല്ലി വെളുത്തുള്ളിയും കൂടി ഇട്ടു കൊടുക്കുക. ഇനി മസാലക്കായി അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഇട്ടതിനുശേഷം കഴുകി മാറ്റി വച്ചിരുന്ന ചെറുപയർ ഇട്ടു കൊടുക്കുക.

Cherupayar Curry
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആവശ്യത്തിനുള്ള ഉപ്പും ഇട്ട് കുറച്ചു പയർ വേവാനുള്ള വെള്ളം ഒഴിച്ച് കൊടുത്ത് വേവിച്ചെടുക്കുക. ഏകദേശം അഞ്ചാറു വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം പാനിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കുറച്ച് കറിവേപ്പിലയും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഒരു സ്പൂൺ വലിയ ജീരകവും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വറുത്തെടുക്കുക.

കുറച്ചു കഴിയുമ്പോൾ നല്ലൊരു മണവും കൂടാതെ ചെറുതായി മൊരിഞ്ഞു കഴിയുമ്പോൾ തേങ്ങ വറുത്തത് മാറ്റി വെക്കാവുന്നതാണ്. തേങ്ങ തണുത്തതിനു ശേഷം ആണ് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. ഈ രീതിയിൽ തേങ്ങ വറുത്തരച്ച ചെറുപയർ കറി ഉണ്ടാക്കുന്ന വിധം മുഴുവനായും വീഡിയോ കണ്ടു മനസ്സിലാക്കൂ.

You might also like