ചെമ്മീൻ ചമ്മന്തി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋😋 കൊതിയൂറും ചെമ്മീൻ ചമ്മന്തി 😋👌 ഈ ചമ്മന്തിയുണ്ടെങ്കിൽ വയറുനിറയെ ചോറു കഴിക്കാം 👌👌

ചെമ്മീൻ ചമ്മന്തി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋😋 കൊതിയൂറും ചെമ്മീൻ ചമ്മന്തി 😋👌 ഈ ചമ്മന്തിയുണ്ടെങ്കിൽ വയറുനിറയെ ചോറു കഴിക്കാം 👌👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. ഉണക്ക ചെമ്മീൻ
  2. തേങ്ങ ചിരവിയത്
  3. നാടൻ പഴംപുളി
  4. ഉണക്ക മുളക്
  5. ഉപ്പ് ആവശ്യത്തിന്
  6. വേപ്പില

ആദ്യമായി ഉരുളി നന്നായി ചൂടാക്കിയെടുക്കുക. ഉണക്ക ചെമ്മീൻ നന്നായി കഴുകിയശേഷം നന്നായി വെള്ളം വറ്റിയശേഷം ചൂടായി വന്ന ഉരുളിയിലോട്ട് ഇട്ട് നന്നായി വഴറ്റിയെടുക്കുക. ചെമ്മീൻ നന്നായി ചൂടായി വന്നാൽ അത് എടുത്ത് ഒരു പത്രത്തിലോട്ട് മാറ്റുക. അതിനുശേഷം ചിരവിയെടുത്ത തേങ്ങ ഉരുളിയിലോട്ട് ഇടുക. ഒപ്പം ഉണക്കമുളകും വേപ്പിലയും ചേർക്കുക. എന്നിട്ട് നന്നായി മൂക്കുന്നതുവരെ ഇളക്കി ഇളക്കി ഇളക്കിക്കൊണ്ടേയിരിക്കുക. അതിങ്ങനെ തയ്യാറായി വരുമ്പോൾ അതിലേക്ക് പഴംപുളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വീണ്ടും വീണ്ടും നന്നായി ഇളക്കി ഇളക്കി ഇളക്കിക്കൊണ്ടേയിരിക്കുക.

നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ചിട്ടുള്ള ഉണക്ക ചെമ്മീൻ ചേർത്ത് വീണ്ടും നന്നായി മൂപ്പിച്ചെടുക്കുക. ഇളക്കൽ ആണ് ഇതിന്റെ പ്രധാന പരിപാടി. അതിങ്ങനെ പരുവമായി വരുമ്പോൾ അത് ഉരുളിയിൽ നിന്നും മാറ്റുക. അതിനുശേഷം അമ്മിക്കല്ലിൽ ഇട്ട് നന്നായി അരച്ചു പൊടിച്ചെടുക്കുക. നന്നായി പൊടിക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്രയും കഴിഞ്ഞാൽ വായിൽ കൊതിയൂറും ചെമ്മീൻ ചമ്മന്തി തയ്യാർ. ചൂട് ചോറും കൊറച്ചു തൈര് കൂടിയുണ്ടെങ്കിൽ മ്മ്‌ടെ ചെമ്മീൻ ചമ്മന്തി വായിൽ കപ്പലോടിക്കും അത് ഉറപ്പാണ്… കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Tasty Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications