ക്രീം വേണ്ട 50 രൂപാ ചിലവിൽ മുട്ട, ബീറ്റർ, ഓവൻ, baking tools ഒന്നും ഇല്ലാതെ കിടിലൻ ടേസ്റ്റിൽ കേക്ക് 😋😋

വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നല്ല സൂപ്പർ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ കേക്ക് തയ്യാറാക്കാം. ഓവനോ, മുട്ടയോ ഒന്നും ഇല്ലാതെ തന്നെ ഉണ്ടാക്കാൻ പറ്റുന്ന നല്ല സിമ്പിൾ കേക്ക് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

സാധാരണ സ്റ്റീൽ പാത്രം എടുത്ത് അതിലേക്ക് എല്ലാ സൈഡിലും ഓയിൽ തേക്കുക. അടിഭാഗത്തായി ബട്ടർ പേപ്പർ ഇട്ടുകൊടുക്കുക. അതിനുള്ളിലേക്ക് അല്പം മൈദാ ഇട്ട് എല്ലാഭാഗത്തേക്കും പരത്തി എടുക്കണം. ബാക്കി വന്ന മൈദ പുറത്തേക്കു കളയാൻ ശ്രദ്ധിക്കണം. ഇത് മാറ്റിവെച്ചതിനു ശേഷം മറ്റൊരു ബൗളിലേക്ക് മൈദയും ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് വാനില എസ്സെൻസ്‌ ചേർത്തതിനു ശേഷം വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മൈദ അരിച്ചു ചേർക്കുക. പാൽപൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. മിക്സ് ചെയ്ത മാവ് നേരത്തെ തയ്യാറാക്കി വെച്ച പാത്രത്തിലേക്ക് ഒഴിച്ച് വേവിക്കാൻ വെക്കുക.

റവ, പാൽ, വാനില എസ്സെൻസ്‌ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് പത്തു മിനുട്ട് വെക്കുക. ഇത് നന്നായി അരച്ചെടുക്കുക. ഇത് പാനിലേക്ക് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യ് ചേർത്ത് നന്നായി കട്ടിയാക്കുക. ഇപ്പോൾ നമ്മുടെ ക്രീം റെഡിയായി. വേണമെങ്കിൽ ഫുഡ് കളർ ചേർക്കാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SumiS Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit : SumiS Tasty Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications