ഇതുപോലെ വഴുതനങ്ങ മെഴുക്കുപുരട്ടി വെച്ചാൽ ആരും കഴിച്ചു പോകും! ഇത്ര രുചിയിൽ വഴുതനങ്ങ മെഴുക്ക് പുരട്ടി കഴിച്ചിട്ടുണ്ടാവില്ല!! | Tasty Brinjal Mezhukkupuratti Recipe

Tasty Brinjal Mezhukkupuratti Recipe : വഴുതനങ്ങ ഇഷ്ടമില്ലാത്തവർക്ക് പോലും ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റി ആയ വഴുതനങ്ങ മെഴുക്കുപരട്ടിയുടെ റെസിപ്പി ആണിത്. ഉച്ചക്ക് ചോറിന്റെ കൂടെ ചൂടോടുകൂടി കഴിക്കാൻ പറ്റിയ ഒരു ടേസ്റ്റി വഴുതനങ്ങ മെഴുക്കുപരട്ടി നോക്കിയാലോ. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ കുറഞ്ഞ സമയമ മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ.

ചേരുവകൾ

  • വഴുതനങ്ങ – 3 എണ്ണം
  • പച്ച മുളക് – 2 എണ്ണം
  • ചെറിയുള്ളി – 12 എണ്ണം
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കടുക് – 1/2 ടീ സ്പൂൺ
  • വെളിച്ചെണ്ണ
  • വേപ്പില
  • വറ്റൽ മുളക്

Ads

തയ്യാറാകുന്ന വിധം

കഴുകി വൃത്തിയാക്കിയ വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയ ശേഷം കുറച്ചുനേരം മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുകിട്ടു പൊട്ടിക്കുക. ഇനി ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്തു കൊടുക്കുക. കൂടെ തന്നെ പച്ചമുളക് വറ്റൽമുളക് എന്നിവ കൂടി ചേർത്തു കൊടുത്തു നന്നായി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക.

Advertisement

ഇനി ഇത് നന്നായി വാടി കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുക്കാം. പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ നമുക്ക് വഴുതനങ്ങ ചേർത്തു കൊടുക്കാം. ഇതിനായി വഴുതനങ്ങ ഒന്ന് പിഴിഞ്ഞ ശേഷം അതിലെ വെള്ളം മാറ്റിയിട്ട് വേണം ഈ ഒരു മിക്സിലേക്ക് ചേർത്തു കൊടുക്കാൻ. ശേഷം ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വഴുതനങ്ങ നന്നായി വെന്തു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കുറച്ച് കുരുമുളകുപൊടിയും വേപ്പിലയും കൂടി ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് കൊടുക്കാം. അവസാനമായി കുറച്ച് പച്ചവെളിച്ചെണ്ണ കൂടി അതിനുമുകളിലായി ഒഴിച്ചു കൊടുക്കുക. Credit: COOK with SOPHY

BrinjalBrinjal MezhukkupurattiRecipeTasty Brinjal Mezhukkupuratti RecipeTasty Recipes