പാവക്ക ഇഷ്ടമല്ലാത്തവർ പോലും ഇങ്ങനെ ഉണ്ടാക്കിയാൽ ഇഷ്ടപ്പെടും! ഒരുതവണ ഇങ്ങനെ വെച്ച് നോക്കിക്കേ, പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി!! | Tasty Bitter gourd Fry Recipe

Tasty Bitter gourd Fry Recipe: പാവയ്ക്ക ഫ്രൈ ടേസ്റ്റി ആയി ഉണ്ടാകാൻ സാധിക്കും. എങ്ങനെ ആണെന്ന് നോക്കാം. പാവക്കയുടെ കയിപ്പ് രുചി കാരണം മിക്കവാറും പാവക്ക അത്ര ഇഷ്ടമല്ല. എന്നാൽ ഇഷ്ടമില്ലാത്തവർ പോലും ആസ്വദിച്ചു കഴിക്കുന്ന പോലെ ഒരു പാവയ്ക്കാ ഫ്രൈ റെസിപ്പി നോക്കാം. പാവയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം വട്ടത്തിൽ കനം കുറച്ച് ഒരേ അളവിൽ മുറിച് എടുക്കുക.

Ingredients

  • Bitter Gourd – 2
  • Salt
  • Kashmiri chili powder – 1 spoon
  • Crushed garlic – 1 tablespoon
  • Turmeric powder – 1/2 teaspoon
  • Cornflour – 1. 1/2 tablespoon
  • Coconut oil
  • Onion – 2
  • Green chilies – 5
  • Dried Red chilies – 5
  • Curry leaves

How To Make Tasty Bitter Gourd Fry

×
Ad

മുറിച്ചെടുത്ത പാവയ്ക്ക ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് മഞ്ഞൾ പൊടി മുളകു പൊടി കുരുമുളകു പൊടി വെളുത്തുള്ളി ചതച്ചത് കോൺഫ്ലോർ എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്ത പാവയ്ക്ക കുറച്ചു നേരം മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്തു പൊരിച്ചു കോരുക.

Advertisement

ഇനി അതേ എണ്ണയിലേക്ക് തേങ്ങാക്കൊത്തും വേപ്പിലയും പച്ചമുളകും ഇട്ട് പൊരിക്കുക. കൂടെ തന്നെ വറ്റൽ മുളകും കൂടി ഇട്ടു കൊടുത്ത് നന്നായി പൊരിച്ചു കോരുക. ഇനി നമുക്ക് പാവക്ക പൊരിച്ചു എടുക്കാം അതിനായി പാവക്ക ഓരോന്നായി രണ്ട് സൈഡും മറിച്ചും തിരിച്ചും ഇട്ട് പൊരിച്ചു കോരുക. ശേഷം പാവക്കയിലേക്ക് നമ്മൾ ആദ്യം പൊരിച്ചു വച്ചിരിക്കുന്ന തേങ്ങാക്കൊത്തും സവാളയും ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുത്താൽ പാവയ്ക്ക ഫ്രൈ റെഡി. Credit: Village Spices

Read also : എത്ര വേണേലും കഴിച്ചുപോകും പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ! ഒട്ടും കൈപ്പില്ലാതെ അടിപൊളി പാവക്ക കറി!! | Bitter Gourd Curry Recipe

പാവക്ക ഇഷ്ടമല്ലാത്തവർ പോലും ഇങ്ങനെ ഉണ്ടാക്കിയാൽ ഇഷ്ടപ്പെടും! ഒരുതവണ ഇങ്ങനെ വെച്ച് നോക്കിക്കേ, പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി!! | Tasty Bitter gourd Fry Recipe

Bitter Gourd FryBitter Gourd RecipeRecipeTasty Bitter gourd Fry RecipeTasty Recipes