Tasty Beetroot Thoran Recipe: ബീറ്റ്റൂട്ട് തോരൻ പലരും പല തരത്തിലാണ് ഉണ്ടാകാർ. ഇനി മുതൽ ഇങ്ങനെ ബീറ്റ്റൂട്ട് തോരൻ വെച്ച് നോക്കു.ബീറ്റ്‌റൂട്ടും മുട്ടയും ചേർത്ത് ഒരു അടിപൊളി തോരൻ ഉണ്ടാകാം. ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്തവർ പോലും ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചോ പോവും. ഈ ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ നോക്കാം. ആദ്യം തന്നെ ബീറ്റ്റൂട്ട് വളരെ ചെറിയ കഷണങ്ങളാക്കി മുറിച്ചു വെക്കുക. കൊത്തി അരിയുന്നതാണ് നല്ലത്.
- ബീറ്റ്റൂട്ട് – 2 എണ്ണം
- വെളിച്ചെണ്ണ
- കടുക് – 1 സ്പൂൺ
- ചെറിയുള്ളി
- പച്ചമുളക്
- വേപ്പില
- മഞ്ഞൾ പൊടി
- തേങ്ങ ചിരകിയത്
- ഉപ്പ്
- കുരുമുളക് പൊടിച്ചത്
- മുട്ട – 2 എണ്ണം
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും വേപ്പിലയും ഇട്ട് നന്നായി വഴറ്റുക. ചെറിയ ഉള്ളി നന്നായി വാടി വരുമ്പോൾ ഇതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും തേങ്ങ ചിരകിയതും കൂടി ഇട്ടു കൊടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുരുമുളക് പൊടിച്ചതും ഇട്ടു കൊടുക്കുക.
കുരുമുളക് പൊടി ഇഗ്ടമില്ലാത്തവർക്ക് പച്ചമുളക് കൂടുതൽ ഉപയോഗിക്കാം. കൂടെ തന്നെ ചെറുതാക്കി അരിഞ്ഞു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇട്ട് കൊടുത്ത് നന്നായി വഴറ്റിയ ശേഷം അടച്ചു വെക്കുക. ബീറ്റ് റൂട്ട് വെന്തു കഴിയുമ്പോൾ രണ്ടു മുട്ട കുറച്ച് ഉപ്പിട്ട് നന്നായി അടിച്ചത് ഈ ഒരു ബീറ്റ്റൂട്ടിന്റെ മിക്സിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ടയും ബീറ്റ്‌റൂട്ടും എല്ലാം നന്നായി മിക്സ് ആയി വരുന്ന വരെ ഇളക്കി കൊടുക്കേണ്ടതാണ്. ഇനി ഇത് ഒരു സെർവിങ് ബൗലിലേക് മാറ്റി ചൂടോടു കൂടി തന്നെ സെർവ് ചെയുക. Credit: Seena’s Art of kitchen