എന്റെ പൊന്നോ എന്താ ടേസ്റ്റ്! റെസ്റ്റോറന്റ് സ്റ്റൈലിൽ കിടിലൻ ബീഫ് കൊണ്ടാട്ടം ഇനി ആർക്കും വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം!! | Tasty Beef Kondattam Recipe

Tasty Beef Kondattam Recipe: അപ്പത്തിനും, ഇടിയപ്പത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരടിപൊളി ഡിഷ്‌. വളരെ കുറഞ്ഞ സമയം കുറച്ച് സാധങ്ങൾ ഉപയോഗിച് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾ മുതൽ വലിയവർക്കു വരെ ഇഷ്ട്ടപെടുന്ന വിഭവം.

ചേരുവകൾ

  • ബീഫ്‌ -1 kg
  • ഉള്ളി-1
  • മുട്ട -1
  • മല്ലി-1/2
  • മഞ്ഞൾ -1/2
  • കുരുമുളക് -1/2
  • മൈദ
  • കോൺ ഫ്ലോർ
  • വറ്റൽ മുളക് – 4
  • കറിവേപ്പില
  • ഇഞ്ചി, വെളുത്തുള്ളി
  • തേങ്ങ കൊത്ത്
  • ടൊമാറ്റോ സോസ് -3 സ്പൂൺ

Ads

തയ്യാറാക്കുന്ന വിധം

1kg ബീഫ് നല്ല രീതിയിൽ ചെറുതായി മുറിച്ചതിലേയ്ക് ഒരു സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി ഉപ്പ്, മഞ്ഞൾപൊടി, നല്ലപോലെ മിക്സ്‌ ആക്കുക. ഇനി കുറച്ച് വെള്ളം ചേർത്ത് മൂടിവെച്ചു വേവിച്ചെടുക്കാം. വേവിച്ചെടുത്ത ബീഫ് മാറ്റിവെക്കുക. ഇനി ഒരു പാത്രത്തിൽ 1-½ സ്പൂൺ മുളക്പൊടി, 1 സ്പൂൺ മല്ലിപൊടി , മഞ്ഞൾ പൊടി, ഗരം മസ്സാല, കുരുമുളക് പൊടി, ½ സ്പൂൺ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്, ഒരു ചെറുനാരങ്ങ നീര്, 2 സ്പൂൺ കോൺ ഫ്ലോർ, ആവിശ്യത്തിനുള്ള ഉപ്പ്‌, ഒരു മുട്ട ഒഴിച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേയ്ക് നേരത്തെ വേവിച്ച ബീഫ് അതിലേക് ഇട്ട് കൊടുക്കുക. ഇനി ഈ മസാലയൊക്കെ ബീഫിലേയ്ക് പിടിക്കാൻ വേണ്ടി ഒരു അരമണിക്കൂർ മാറ്റിവെക്കുക. അതിന് ശേഷം തിളച്ച എണ്ണയിലേക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക.

Advertisement

ഇനി മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ അത് ചൂടായിക്കഴിഞ്ഞാൽ ഇനിലേയ്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. കൂടെ കറിവേപ്പില, ഉള്ളി എന്നിവ ചേർക്കുക. ഇനി ഉപ്പ്‌ ഇട്ട് നല്ലപോലെ വഴറ്റുക. ഇനി ഇതിലേയ്ക് 1 ½ സ്പൂൺ മുളക്പൊടി, മല്ലിപൊടി. ഇനി ഇതിലേയ്ക് വറ്റൽ മുളക് പൊടി 2 സ്പൂൺ ചേർത്ത് കൊടുക്കുക. ഇനി ഇതിലേയ്ക് ടൊമാറ്റോ സോസ് ഒഴിക്കുക. ഇനി ചെറു നാരങ്ങ നീര് ഒഴിക്കുക. ഇനി ആവിശ്യത്തിന് ഉപ്പും ചേർക്കുക. ഇനി ആവിശ്യത്തിന് വെള്ളം ഒഴിക്കുക. അതിലേക് നേരത്തെ തയ്യാറാക്കിയ ബീഫ് ചേർക്കുക. തിളച്ചു വന്നാൽ അതിലേക് കറിവേപ്പില ചേർക്കുക. അവസാനമായി കുറച്ച് ചെറുനാരങ്ങാ നീരും, മല്ലിച്ചപ്പും ചേർക്കുക. നല്ല അടിപൊളി ബീഫ് കൊണ്ടാട്ടം തയ്യാർ. Credit: Fathimas Curry World

BeefBeef KondattamRecipeTasty Beef Kondattam RecipeTasty Recipes