എന്റെ ഈശ്വരാ നേന്ത്രപ്പഴം വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? 😳😱 വേഗം വീഡിയോ കാണു.. 😍👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റിയായ ഒരു നാലുമണി സ്നാക്ക് ആണ്. ഇത് തയ്യാറാക്കാനായി ആദ്യം 2 നേന്ത്രപ്പഴം തൊലികളഞ്ഞ് കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ഇടുക. എന്നിട്ട് അതിലേക്ക് കുറച്ച് തേങ്ങാ കൊത്തുകൾ, 1 മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ അരച്ചെടുക്കുക.

പിന്നീട് ഇതിലേക്ക് 3 ഏലക്കായ, 1/2 കപ്പ് ഗോതമ്പ്പൊടി എന്നിവയും കുറച്ചു വെള്ളവും ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കിയെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം ചേർത്ത് കറക്കിയെടുത്ത് മാവിലേക്ക് ഒഴിക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് അതിലേക് 1 നുള്ള് ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് ഇളക്കുക.

1/2 മണിക്കൂറിനുശേഷം ഒരു ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കയിലുകൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നമ്മുടെ സ്നാക്ക് റെഡി.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.