ചെറുപഴം ഉണ്ടോ.? ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. എത്ര കുടിച്ചാലും മതിയാകില്ല; അതും കളർ ഒന്നും ചേർക്കാതെ.. | Tasty Banana Drink Recipe

ഏതു പഴം വെച്ചിട്ടും ഉണ്ടാക്കിയെടുക്കാവുന്ന കളറും ചേർക്കാതെ ഉണ്ടാക്കിയെടുക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ഇതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കാം. ഇതിനകത്തേക്ക് പഴം അരിഞ്ഞു ഇടുക. ഏതു പഴം കൊണ്ട് വേണമെങ്കിലും നമുക്ക് ഈ ഡ്രിങ്ക് ഉണ്ടാക്കാവുന്നതാണ്.

Banana Drink Recipe

ചെറുപഴം കൊണ്ട് ഉണ്ടാക്കുകയാണെങ്കിൽ കുറച്ചധികം സ്വാദ് കൂടുന്നതാണ്. ഇനി ഇതിനകത്ത് ഒരു അര കപ്പ് തിളപ്പിച്ച് ചൂടാറി എടുത്തിട്ടുള്ള പാൽ ഒഴിച്ചു കൊടുക്കുക. പിന്നെ നമുക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക. ശേഷം മിക്സി നന്നായൊന്ന് കറക്കി അടിച്ചെടുത്തു ഒരു ബൗളിലേക്ക് അല്ലെങ്കിൽ ഗ്ലാസ്സിലേക്ക് മാറ്റി വയ്ക്കുക.

എന്നിട്ട് ബാക്കിയുള്ള നമുക്ക് ആവശ്യമുള്ള പാല് ചേർത്ത് കൊടുക്കുക. ഇനി ഇതിനകത്തേക്ക് നമ്മൾ ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ്സ് ചേർക്കേണ്ടത് ആയിട്ടുണ്ട്. പിസ്ത മേക് ആണ് ചേർക്കേണ്ടത്. ഇത് നമുക്ക് എല്ലാ ബേക്കറികളിലും ലഭ്യമാണ്. ഇനി ഇതിന് അകത്തോട്ട് അല്പം ടൂട്ടി ഫ്രൂട്ടി ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നെ നമുക്ക് വേണമെങ്കിൽ കുറച്ച് ചൊവ്വരി ഒന്ന് വെള്ളത്തിൽ കുതിർത്തശേഷം വേവിച്ചെടുത്ത് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്.

ശേഷം ഇതൊന്നു സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്ത് സേർവിങ് ഗ്ലാസിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. വീട്ടിലുള്ള ചെറുപഴം, ഞാലിപ്പൂവൻ പഴം എന്ത് പഴമാണ് എങ്കിലും വെച്ച് ഉണ്ടാക്കി എടുക്കാവുന്ന ഒരു അടിപൊളി ഡ്രിങ്ക് ആണിത്. ഇന്നു തന്നെ എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Conclusion : How to make a cool drink using banana; that can be made without adding any colors. We can make this drink with any type of banana fruit. Video credit: Mums Daily

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe