ഒരു തവണ മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള മീൻ മുളകിട്ടത് 😋👌

സാധാരണ മീൻ കറികളിൽ നിന്നും വേറിട്ട് നല്ല കട്ടിയിലും എരുവിലും അയല മുളകിയിട്ട കറി ഒന്ന് കഴിച്ചു നോക്കുന്നോ.. സാധാരണ മീൻ കറികളിൽ നിന്നും വളരെ വ്യത്യസ്തമായതും എന്നാൽ വളരെ രുചിയുമുള്ള ഈ കറിക്കൂട് നിങ്ങളും ട്രൈ ചെയ്യൂ.. ചൂട് ചോറിനൊപ്പമോ നല്ല അപ്പത്തിനൊപ്പമോ ഒന്ന് കഴിച്ചു നോക്കൂ നല്ല കോമ്പിനേഷൻ ആണ്.. അടിപൊളിയാണ്.

  1. അയല : 1/ 2 kg
  2. ചുവന്നുള്ളി : 20
  3. വെളിച്ചെണ്ണ : 6 ടിപ്സ്
  4. പച്ചമുളക് : 3
  5. തക്കാളി : 1
  6. മുളകുപൊടി : 2 ടിപ്സ്
  7. മഞ്ഞൾപൊടി : 1/ 2 ടിപ്സ്
  8. പുളി, വേപ്പില, വെള്ളം, ഉപ്പ് : ആവശ്യത്തിന്

ആദ്യം ചുവന്നുള്ളി, ഒരു പകുതി തക്കാളി, മുളകുപൊടി, മഞ്ഞൾ പൊടി കുറച്ചു വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായൊന്നു അരച്ചെടുക്കണം. മൺചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ അതിൽ ഒഴിച്ച് ചുവന്നുള്ളി, വേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. നന്നായിചൂടാവുമ്പോൾ ഈ അരപ്പു കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. നല്ലപോലെ വെന്തു വരുമ്പോൾ തക്കാളി കഷ്ണങ്ങൾ ആക്കിയത് ഇട്ടുകൊടുക്കാം.

ആവശ്യത്തിന് പുളിയും, ഉപ്പും, മീനും അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് അടച്ചുവെച്ചു ചെറിയ തീയിൽ നന്നായി വേവിക്കണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Shafna’s Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like