Tasty Ayala Meen Curry Recipe : എല്ലാവർക്കും ഇഷ്ട്ടമുള്ളതാണെല്ലോ അയല. എപ്പോഴും ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്ത മായി അയല കറി ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ കുറഞ്ഞ സമയത്ത് തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. റെസ്റ്റോറന്റ് സ്റ്റൈൽ അയല കറിയുടെ റെസിപ്പി നോക്കാം.
ചേരുവകൾ
- മീൻ
- ഉള്ളി -3
- തക്കാളി -3
- പച്ച മുളക് -3
- ഉലുവ
- വെളുത്തുള്ളി
- വറ്റൽ മുളക്
- തേങ്ങ പാൽ -1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ഉരുളി അടുപ്പിൽ വെച്ച് ചൂടായതിന് ശേഷം അതിലേക് ഓയൽ ഒഴിച്ചു കൊടുക്കുക. ഓയൽ നല്ലപോലെ ചൂടായി കഴിഞ്ഞാൽ അതിലേക് കുറച്ച് ഉലുവ, കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടിക്കഴിഞ്ഞാൽ അതിലേക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുകാം. കൂടെ തന്നെ ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർക്കാം. ഇതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ട് കൊടുത്ത് നല്ലപോലെ വഴറ്റുക. ഇനി ഇതിലേയ്ക് രണ്ട് വറ്റൽ മുളക് ഇട്ട് കൊടുക്കാം. കൂടെത്തന്നെ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.
Advertisement 3
കറിവേപ്പില ചേർത്ത് കൊടുക്കാൻ മറക്കണ്ട. ഇനി ഇവ നല്ല പോലെ വഴറ്റിയെടുക്കുക ഒരു ഗോൾഡ് കളർ വരുന്നത് വരെ വഴറ്റുക. ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി അതിലേക് ചെറുതായി അറിഞ്ഞ് തക്കാളി ചേർത്ത് നല്ലപോലെ വഴറ്റുക. കൂടെ നല്ല പഴുത്ത തക്കാളി ഒരു കപ്പ് പേസ്റ്റ് രൂപത്തിൽ അരിഞ്ഞത് ചേർത്ത്കൊടുക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. ഇനി മല്ലിപൊടി, മുളക് പൊടി, ഒട്ടും വെള്ളം ഒഴിക്കാതെ നല്ലപോലെ മിക്സ് ചെയ്ത് ചൂടാക്കുക. കൂടെ കുറച്ച് പുളിവെള്ളം ചേർത്ത് കൊടുക്കുക.
ഇനി തീ ഒന്ന് കൂട്ടി വെക്കുക അതിന് ശേഷം ആവിശ്യത്തിന് വെള്ളം ഒഴിച് കൊടുക്കുക. നല്ലപോലെ വെള്ളവും മസാലയും മിക്സ് ചെയ്യുക. അപ്പോൾ തന്നെ ഒരടിപൊളി മണം ഉണ്ടാകും. ഇനി കഴുകി വൃത്തിയാകിയ മീൻ ഓരോന്നായി അതിലേക് ഇട്ട് കൊടുക്കുക. മീനും ഗ്രേവിയും നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിലേക് ഒരു കപ്പ് തേങ്ങാ പാൽ ഒഴിച് കൊടുക്കുക. കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും കറിയുടെ മുകളിൽ ആയി ഇട്ട് കൊടുക്കുക. ഇനി കുറച്ച് സമയം ചൂടാക്കി തീ ഓഫ് ചെയ്യുക. നല്ല അടിപൊളി മീൻ കറി തയ്യാർ. Credit: Chef Nibu The Alchemist