Tapioca Vada : കപ്പ വട കഴിച്ചിട്ടുണ്ടോ.? കപ്പ കൊണ്ട് അടിപൊളി രുചിയിൽ കപ്പ വട തയ്യാറാക്കാം; ഉഴുന്നുവട ഇനി മാറി നിക്കും.!!

നല്ല ചൂട് ചായക്കൊപ്പം വൈകീട്ട് നല്ല മുരിഞ്ഞ വടകൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട എന്നിങ്ങനെ പലതരം വടകളും നമ്മൾ പലപ്പോഴും കഴിച്ചിട്ടുണ്ടാകും. എന്നാൽ നിങ്ങൾ കപ്പ വട കഴിച്ചിട്ടുണ്ടോ.? ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി കപ്പ വടയുടെ റെസിപ്പിയാണ്. ഇത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

gsareg
  1. കപ്പ – 1 കിലോ
  2. ഇഞ്ചി – 1
  3. സവാള – 2
  4. കറിവേപ്പില – 2 തണ്ട്
  5. പച്ചമുളക് – 2 , 3
  6. കടലമാവ് – 1 / 2 കപ്പ്
  7. അരിപൊടി – 1 / 2 കപ്പ്
  8. മഞ്ഞൾപൊടി – 1 / 2 tsp
  9. മുളക്പൊടി – 1 tsp
  10. എണ്ണ
  11. ഉപ്പ്

തയ്യാറാക്കുന്ന വിധം : ആദ്യം തന്നെ കപ്പ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി വെയ്ക്കുക. അതിനുശേഷം ഒരു കലത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പ് ചേർത്ത് കപ്പ നല്ലപോലെ വേവിച്ചെടുക്കുക. കപ്പ നല്ലപോലെ വെന്തു കഴിയുമ്പോൾ അതിലെ വെള്ളമെല്ലാം ഊറ്റി കളയുക. എന്നിട്ട് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി കപ്പ ഉടച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് ഇഞ്ചി, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക.

hsbtzfb

പിന്നീട് ഇതിലേക്ക് അരിപൊടി, മുളക്പൊടി, കടലമാവ്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒരു 20 മുതൽ 30 മിനിറ്റ് വരെ മാറ്റിവെയ്ക്കുക. അതിനുശേഷം കയ്യിൽ കുറച്ചു വെള്ളം നനച്ച്, ഇത് വടയുടെ വലുപ്പത്തിൽ ഉരുട്ടി പരത്തി വെയ്ക്കുക. അടുത്തതായി ആവിശ്യത്തിന് എണ്ണ ഒഴിച്ച ചൂടാക്കി പരത്തിയെടുത്ത വട ഓരോന്ന് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക. അങ്ങിനെ കപ്പ കൊണ്ടുള്ള കിടിലൻ കപ്പ വട തയ്യാർ. Video credit: Village Cooking – Kerala

Rate this post
You might also like