Sweet Potato Egg Snack Recipe: ഇതൊരു വെറൈറ്റി പോളയുടെ റെസിപ്പി ആണ്. പൊതുവെ നമ്മൾ പോള ഉണ്ടാക്കുന്നത് പഴം കൊണ്ട് ഒക്കെയാണ്. മധുരക്കിഴങ്ങ് ഉണ്ടെങ്കിൽ നമുക്ക് സൂപ്പറായി പോള ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ മധുരക്കിഴങ്ങ് കഴുകി വൃത്തിയാക്കിയ ശേഷം കഷണങ്ങളാക്കി മുറിച് എടുക്കുക. ഇനി ഇതിലെ തൊലിയെല്ലാം കളഞ്ഞ ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
- മധുര കിഴങ്ങ്
- പഞ്ചസാര – 3/4 കപ്പ്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- ഏലക്ക – 5 എണ്ണം
- മുട്ട – 10 എണ്ണം
നാലോ അഞ്ചോ വിസിൽ മതിയാകും. അതിനുള്ളിൽ തന്നെ ഇത് നന്നായി വെന്തുകിട്ടും. ഉപ്പ് ചേർക്കാതെയാണ് നമ്മൾ വേവിച്ചെടുക്കുന്നത്. ഇനി ഇതിന്റെ വെള്ളമെല്ലാം മാറ്റി ചൂടാറി കഴിയുമ്പോൾ നമുക്ക് നന്നായി ഉടച്ചെടുക്കാം.ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ഉടച്ചെടുത്ത മധുരക്കിഴങ്ങ് ചേർത്തു കൊടുക്കുക. ഈ സമയം തീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും നെയ്യും ചേർത്തു കൊടുത്ത് നന്നായി വരട്ടിയെടുക്കുക. പഞ്ചസാരയും നെയ്യും മധുരക്കയും ഒക്കെ നന്നായി മിക്സ് ആയി കിട്ടുന്നത് വരെയാണ് നമ്മൾ വരട്ടിയെടുക്കേണ്ടത്. പഞ്ചസാര ആയതുകൊണ്ട് തന്നെ കുറച്ചു കഴിയുമ്പോൾ മധുരക്കിഴങ്ങ് കുറച്ച് കട്ടി കുറന്നു ലൂസ് ആയി വരും.
വീണ്ടും നന്നായി വരട്ടി എടുത്ത് ഇത് പാനിൽ നിന്ന് വിട്ടു കിട്ടുന്ന പരിവം ആകുമ്പോൾ നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. ഒരു മിക്സിയുടെ ജാറിലേക്ക് ഏലക്കയും മുട്ട പൊട്ടിച്ചും ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ചൂടാറിയ മധുരക്കിഴങ്ങിന്റെ മിക്സ് കൂടി ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് എല്ലായിടത്തും എത്തിക്കുക. ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന മിക്സ് ചേർത്തു കൊടുക്കുക. പാൻ അടുപ്പിൽ വെക്കുമ്പോൾ അതിന്റെ അടിയിൽ ഒരു തട്ടുകൂടി വച്ചു കൊടുത്ത ശേഷം അതിനു മുകളിൽ വേണം പാൻ വച്ചുകൊടുക്കാൻ. ഇനി ഇത് അടച്ചു വെച്ച് 20 മിനിറ്റ് വരെ ആവി കേറ്റിയെടുക്കുക. 20 മിനിറ്റ് കഴിയുമ്പോൾ ഇത് നന്നായി വെന്ത് കിട്ടും നമുക്കിത് മുറിച്ച് സെർവ് ചെയ്യാവുന്നതാണ്. Credit: shebees kitchen tips