Sweet Honey Candy Recipe: കടകളിലെ ചില്ലു കുപ്പിയിൽ എപ്പോഴും നമ്മൾ കണ്ടുവരുന്നു ഒരു മധുരപലഹാരമാണ് തേൻ മിട്ടായി. ഈയൊരു മിട്ടായി നമുക്ക് വീട്ടിൽ തന്നെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാം. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കുറച്ചു ചേരുവകൾ മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ.എങ്ങനെയാണ് ഈ ഒരു തേൻ മിട്ടായി വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഇഡലി ആരിയും ഉഴുന്നും കൂടി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം
- ഇഡലി അരി – 1 കപ്പ്
- ഉഴുന്ന് – 1/4 കപ്പ്
- പഞ്ചസാര – 1. 1/2 കപ്പ്
- നാരങ്ങ നീര് – 1/2 ടീ സ്പൂൺ
- ബേക്കിംഗ് സോഡ – 1/4 ടീ സ്പൂൺ
- ഉപ്പ് – 1 നുള്ള്
- റെഡ് ഫുഡ് കളർ
വെള്ളം ഒഴിച്ച് അഞ്ചു മുതൽ 6 മണിക്കൂർ വരെ കുതിരാൻ വെക്കുക. ഇനി ഇതിനെ വെള്ളം ഊറ്റി കളഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ കട്ടിയുള്ള ഒരു പേസ്റ്റ് രൂപത്തിന്റെ കൺസിസ്റ്റൻസി ആണ് നമുക്ക് ഈ ഒരു ബാറ്ററിന് ആവശ്യമായ ഉള്ളത്. ശേഷം ഇതൊരു ബൗളിലേക്ക് മാറ്റി ആ ഒരു ബൗളിലേക്ക് ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും കൂടി ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്യുക.
റെഡ് ഫുഡ് കളർ കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്തു കുറച്ചു വെള്ളവും ഒഴിച്ച് പഞ്ചസാര നമുക്ക് അലിയിപ്പിച്ചെടുക്കണം. പഞ്ചസാര അധികം അലിഞ്ഞു പോയി ഒറ്റനൂൽ പരുവം ആകുന്നത് വരെ അലിയിപ്പിച്ചു എടുക്കണ്ട അതിനു മുന്നേ തന്നെ നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. ഒരു പാൻ അടുപ്പിൽ വച്ച് കൊടുത്ത ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും കുറച്ചു മാവ് വീതം എണ്ണയിലേക്ക് ഇട്ടു കൊടുത്തു പൊരിച്ചു കോരുക. മാവ് എന്നിലേക്ക് ഇടുമ്പോൾ എണ്ണ അധികം ചൂടായി ഇരിക്കരുത് എന്നാൾ കുറവ് ചൂടായിരിക്കരുത്. ഒരു മീഡിയം ചൂടിൽ വേണം നമ്മൾ ഈ ഒരു മാവ് അതിലേക്കിട്ടുകൊടുക്കാനായി. Credit: Fathimas Curry World