വൈറലായ ഡാൻസ് വീഡിയോക്ക് ചുവടുവെച്ച് സ്വാസികയും പ്രേമും.. വീഡിയോ ഏറ്റെടുത്ത് ആരാധകർ.!!

ഇപ്പോൾ മിനി സ്ക്രീനിലെയും ബിഗ് സ്ക്രീനിലെയും എല്ലാ താരങ്ങളും സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യമാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് സീ കേരളത്തിലെ മനം പോലെ മം​ഗല്യം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ സ്വാസികയും പ്രേമും. സിരീയലിലേതു പോലെ തന്നെ ഇൻസ്റ്റ​ഗ്രാം റീൽസിലും താരജോടികളായിയാണ് ഇരുവരും എത്തുന്നത്. നിരവധി ആരാധകരുള്ള

താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടന്നാണ് ആരാധകരെറ്റെടുക്കുന്നത്. സിനിമ-സീരിയൽ ഇടവേളകളിലെ സന്തോഷങ്ങളും എല്ലാം തന്നെ താരജോടികൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സീരിയലിലെ നായകനായ പ്രേം ജേക്കബ്നു ഒപ്പമുള്ള സ്വാസികയുടെ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലയാളം സീരിയൽ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള

താരമാണ് സ്വാസിക. അവതാരകയായും, നർത്തകിയായും, അഭിനേത്രിയായും തിളങ്ങിയ താരം മിനി സ്ക്രീനും ബിഗ് സ്ക്രീനും ഒരുപോലെ കൈയ്യടക്കിയിട്ടുണ്ട്. വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രം ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായി മാറാൻ സ്വാസികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അവതാരികയായി എത്തിയ താരം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തു പുത്രി എന്ന് സീരിയലിലൂടെയാണ് അഭിനയ രം​ഗത്തെക്കു കടന്ന് വന്നത്. പീന്നിട് ഫ്ലവേഴ്സിലെ

സീത എന്ന സീരീയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ താരങ്ങളുടെ ഡാൻസ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത കബനി എന്ന സീരിയലിലൂടെയാണ് പ്രേം ജേക്കബ് അഭിനയരംഗത്തെക്ക് അരങ്ങേറുന്നത്. സോഷ്യൽ മീഡിയയിലെ സജീവ താരമായ പ്രേമും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒട്ടും പിന്നിലല്ല.

Rate this post
You might also like