ആ സ്വപ്നം പൂവണിഞ്ഞു.. തൃപ്പൂണിത്തുറയിൽ സ്വന്തമായി വീട് വെച്ച് സ്വാസിക; താരത്തിന്റെ പ്രണയം തൃപ്പൂണിത്തുറയിലോ എന്ന് ആരാധകർ.!! [വീഡിയോ] | Swasika Vijay

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന സ്വാസിക നടി എന്നതിനുപുറമേ അറിയപ്പെടുന്ന ഒരു നർത്തകിയും ടെലിവിഷൻ അവതാര കയുമാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ താരത്തിന് ഒട്ടേറെ ആരാധകരാണുള്ളത്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ഞൊടിയിടയിലാണ് വൈറലാ കാറുള്ളത്. സ്വന്തമായി യൂടൂബ് ചാനലുമുള്ള സ്വാസികയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ

സ്വപ്നങ്ങളിലൊന്ന് സഫലീകരിച്ചതിന്റെ വിശേഷങ്ങളുമായി ആരാധകരികിലേക്കെത്തു കയാണ് സ്വാസിക. ഒരു വീട് എന്നത് എന്നും കൂടെയുണ്ടായിരുന്ന സ്വപ്നമാണെന്നും ഇന്ന് അത് സഫലമായി എന്നുപറയുമ്പോൾ സ്വാസിക ഏറെ സന്തോഷവതിയാണ്. കൊച്ചി തൃപ്പൂണിത്തുറയിലാണ് താരം വീട് വെച്ചിരിക്കുന്നത്. ബി എച് കെ ഫ്ലാറ്റാണ് സ്വാസിക സ്വന്തമാക്കിയത്. തൃപ്പുണിത്തുറ തനിക്കേറെ ഇഷ്ടപ്പെട്ട സ്ഥലമാണെന്നും അവിടെത്തന്നെ വീട് സ്വന്തമാക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണെന്നുമാണ് സ്വാസിക ആരാധകരോട്

പറയുന്നത്. വീടിന്റെ ഓരോ നിർമ്മാണഘട്ടത്തിലും ജോലിക്കാരുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നെന്നും അതുകൊണ്ടുതന്നെ തന്റെ മനസ്സിനിണങ്ങിയ വീടാണിതെന്നുമാണ് താരം പറയുന്നത്. ഇന്റീരി യറുകളെല്ലാം തന്റെ ഇണക്കത്തിനനുസരിച്ചാണ് ചിട്ടപ്പെടുത്തിയത്. വീടിന്റെ ഓരോ ഭാഗവും എങ്ങനെയായി രിക്കണമെന്ന് താൻ മനസ്സിൽ കണ്ടിരുന്നുവെന്ന് സ്വാസിക പറയുന്നു. ജീവിതത്തിൽ എന്തൊക്കെ നേടിയാലും ഒരു വീട് എന്നത് ആർക്കും അവരുടെ മനസിലെ വിലമതിക്കാനാകാത്ത സങ്കല്പങ്ങളിൽ ഒന്നുതന്നെയാണ്. ഇടക്ക്

വന്നുതാമസിക്കാൻ വേണ്ടിയായിരിക്കും ഫ്ലാറ്റ് ഉപയോഗിക്കുക എന്ന് സ്വാസിക പറയുന്നുണ്ട്. ഭാവി യിൽ ഒരു കല്യാണം കഴിച്ചാലും അത് തൃപ്പൂണിത്തുറയിലുള്ള ഒരാളെ ആയിരി ക്കുമോ എന്നത് ഉറപ്പ ല്ലലോ എന്നും താരം വിഡിയോയിൽ പറയുന്നുണ്ട്. ഇതുകേട്ടതോടെ ആരാധകർ സ്വാസിക യുടെ ആ വാക്കിൽ കയറിപ്പിടിച്ചി രിക്കുകയാണ്. അതിനർത്ഥം സ്വാസികയുടെ വരൻ തൃപ്പൂണിത്തുറയിൽ നിന്ന് തന്നെ ആകുമോ എന്നാണ് ചിലർ ചോദിക്കുന്നത്. എന്താണെങ്കിലും താരത്തിന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരും ആഘോഷമാക്കുകയാണ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe