സൂസൻ ഇനി സന്ദീപിന് സ്വന്തം! സന്ദീപിൻറെ കൈപിടിച്ച് സൂസന്‍ ഇനി പുതിയ ജീവിതത്തിലേക്ക്; ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ.!! | Susan Thomas Sandeep Wedding Viral Entertainment News Malayalam

Susan Thomas Sandeep Wedding Viral Entertainment News Malayalam

Susan Thomas Sandeep Wedding Viral Entertainment News Malayalam : നാം മനുഷ്യരാണ് അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായേക്കാം. എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രതിസന്ധിയെയും വളരെ ബുദ്ധിപരമായും ക്ഷമയോടെയും നേരിടുമ്പോൾ മാത്രമാണ് വിജയത്തിലേക്ക് നാം ഓരോരുത്തരും എത്തിച്ചേരുന്നത്. സമൂഹത്തിൽ നിന്നും പലതരത്തിലുള്ള എതിർപ്പുകളും കുത്തുവാക്കുകളും ഒരുപക്ഷേ നമുക്കും മേൽ വന്നു വീഴാം എന്നാൽ അവയെല്ലാം തരണം ചെയ്ത് മുന്നോട്ടുതന്നെ കുതിക്കണം.

ഇത്തരത്തിൽ വിജയം കൈവരിച്ച ഒരു വ്യക്തിയാണ് സൂസൻ തോമസ്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് സൂസൻ. ഒരു താരം എന്ന് വേണമെങ്കിൽ സൂസനെ നമുക്ക് വിശേഷിപ്പിക്കാം. ശരീരത്തിന്റെ 50 ശതമാനത്തിൽ അധികം പൊള്ളലേറ്റ സൂസൻ തോമസിനെ നാമോരോരുത്തരും ഇന്ന് നെഞ്ചോട് ചേർത്ത് പിടിക്കുന്നു. സൂസൻ തോമസ് തന്റെ ഡോക്ടറോട് ഒപ്പം ചെയ്ത ഒരു ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. ഈ ഫോട്ടോ ഷൂട്ട് തന്നെയാണ് സൂസനെ ഇത്രയധികം ജനങ്ങൾക്ക് പ്രിയങ്കരി ആക്കി മാറ്റിയത്. ഡോക്ടറോടൊപ്പം ഉള്ള ആ ഫോട്ടോ ഷൂട്ട് സൂസന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് ആളുകളുടെ ഇടയിൽ പ്രചരിച്ചത്.

Susan Thomas Sandeep Wedding Viral Entertainment News Malayalam

എന്നാൽ അത് വെറുമൊരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു. ഇപ്പോഴിതാ സൂസൻ തന്റെ യഥാർത്ഥ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. താരത്തിന്റെ വരന്റെ പേരാണ് സന്ദീപ്. ഇരുവരുടെയും വിവാഹ വിശേഷങ്ങൾ ഈയടുത്താണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ഇരുവരും തമ്മിലുള്ള വിവാഹം നടക്കാൻ പോവുകയാണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും ഒന്നായിരിക്കുന്നത്. ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങളെയും വളരെ പോസിറ്റീവായി നോക്കിക്കാണുന്ന ഒരു വ്യക്തിയാണ് സൂസൻ.

അതുകൊണ്ടു തന്നെ തനിക്കുണ്ടായ അപക ടങ്ങളെ പറ്റി എല്ലാം സൂസൻ തമാശ രൂപേണയാണ് പ്രേക്ഷകരോട് പറഞ്ഞതും. ഇപ്പോഴിതാ സന്ദീപിന്റെ കൈപിടിച്ച് വിവാഹ വേഷത്തിൽ പള്ളിയിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന സൂസന്റെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്രിസ്ത്യൻ രീതിയിൽ തന്നെയാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. തൂവെള്ള വസ്ത്രത്തിൽ കയ്യിൽ ബൊക്കയും പിടിച്ച് സന്ദീപിനോട് ചേർന്ന് നിൽക്കുന്ന സൂസനെ കാണുമ്പോൾ ആരാധകരും വളരെയധികം സന്തോഷിക്കുന്നു. നിരവധി ആരാധകരാണ് സൂസനും സന്ദീപിനും വിവാഹമംഗളാശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

5/5 - (1 vote)
You might also like