ഋഷിയും സൂര്യയും തിരിച്ചെത്തുന്നു! ഇരുവരെയും വട്ടം മുറുക്കുവാൻ ജഗന്നാഥനും റാണിയമ്മയും; പിന്നിൽ നിന്നും ചരടുവലിച്ച് മിത്രയും..

യുവഹൃദയങ്ങൾ കീഴടക്കിയ ടെലിവിഷൻ പരമ്പരയാണ് കൂടെവിടെ. വ്യത്യസ്തമായ പ്രമേയമാണ് സീരിയലിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയത്തിന് സംവിധായകൻ ഗ്രീൻ സിഗ്നൽ കൊടുത്തതോടെ കൂടെവിടെ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡും കാത്തിരുന്ന് കാണുന്നത്. ആലഞ്ചേരിയിൽ നിന്നും ഋഷി മാളിയേക്കലേക്ക് തിരിച്ചെത്തുന്നുവെന്ന് അറിഞ്ഞതോടെ ഏറെ പരിഭ്രമത്തിലാണ് റാണിയമ്മ. അതിഥി ടീച്ചറാണ് റിഷിക്കൊപ്പമുണ്ടാകുന്നതെങ്കിൽ ടെന്ഷനടിക്കേണ്ടെന്നും എന്നാൽ കൂടെ സൂര്യയാണുള്ളതെങ്കിൽ

പേടിക്കണമെന്നുമാണ് മിത്ര റാണിയമ്മയോട് പറയുന്നത്. സീരിയലിന്റെ പുത്രിയെ പ്രോമോ പുറത്തിറങ്ങിയതോടെ ആരാധകരും നിരാശയിലാണ്. വീണ്ടും ഋഷി – സൂര്യ പ്രണയം തച്ചുടക്കാനാണോ സംവിധായകന്റെ ശ്രമമെന്നാണ് ആരാധകർ ചോദിക്കുന്നത്. സൂര്യയേയും ഋഷിയെയും എങ്ങനെ പരസ്പരം അകറ്റാം എന്നാണ് റാണിയമ്മയും കൂട്ടരും നോക്കുന്നത്. എന്നാൽ നാണിയമ്മ തനിക്ക് പറ്റിയ ഒരാളെയാണ് ഇനി കൂട്ടുപിടിക്കുന്നത്. ആലഞ്ചേരിയിൽ നിന്നും അതിഥിയും ഋഷിയും സൂര്യയും വളരെ സാഹസികമായാണ് രക്ഷപെട്ടത്. അവരെ പിന്തുടർന്ന് മാളിയേക്കലേക്ക്

പുറപ്പെടുകയാണ് ജഗന്നാഥൻ. അതിഥിയാണ് ജഗന്നാഥന്റെ ലക്ഷ്യമെങ്കിലും അതിന് തടസം നിൽക്കുന്ന ഋഷിയും അയാളുടെ ശത്രുപക്ഷത്ത് കൂട്ടിച്ചേർക്കപ്പെടുകയാണ്. അതിഥിയുടെ സ്വത്തിലേക്കാണ് ജഗന്നാഥൻ ചൂണ്ടയിടുന്നത്. തന്റെ കൂട്ടാളിയോട് ജഗന്നാഥൻ പറയുന്നതനുസരിച്ച് അയാൾ പുതിയ കെണിയൊരുക്കിത്തുടങ്ങുകയാണ് എന്നാണ് മനസിലാക്കേണ്ടത് . ഇത്തവണ എന്തായാലും താൻ ജയിക്കുമെന്ന ജഗന്നാഥന്റെ വെല്ലുവിളിയിൽ ദുഃഖാർത്ഥരാകുന്നത് കൂടെവിടെയുടെ പ്രേക്ഷകരാണ്. സീരിയൽ എന്താണ്

ഇങ്ങനെ ഒരു ബന്ധവുമില്ലാത്ത രീതിയിൽ വളച്ചൊടിക്കുന്നത് എന്നാണ് കൂടെവിടെയുടെ ചില പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്. ട്രാക്ക് ശരിക്കും തെറ്റിച്ചുള്ള സീരിയലിന്റെ പോക്കിൽ ഒരു കൂട്ടം പ്രേക്ഷകർ തൃപ്തരല്ല. കോളേജ് സ്റ്റോറിയായി കൂടെവിടെ തിരിച്ചുവരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. കലിപ്പൻ ഋഷിയെയും സൂര്യ കൈമളെയും തിരിച്ചുതരൂ എന്ന ആവശ്യം സംവിധായകന് മുന്നിൽ വെക്കാനും പ്രേക്ഷകർ സോഷ്യൽ മീഡിയ കമന്റുകളിലൂടെ ശ്രമിക്കുന്നുണ്ട്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe