സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പം പൊങ്കൽ ആഘോഷമാക്കി കാർത്തി; താര കുടുംബത്തിന്റെ പൊങ്കൽ ആഘോഷം ഏറ്റെടുത്ത് ആരാധകർ.!! | Suriya Jyotika and Karthi Pongal Festival

കേരളീയർക്കു ഓണം പോലെ തമിഴ്‌നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവം ആണ് പൊങ്കൽ. പൊങ്കൽ നാല് ദിവസം ആയാണ് ആഘോഷിക്കുന്നത്.തൈമാസത്തിന്റെ തുടക്കത്തിൽ ജാതിമത വ്യത്യാസ മില്ലാതെ എല്ലാരും ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് പൊങ്കൽ. ജനുവരി 14 മുതൽ 17 വരെ ആണ് ഈ വർഷം പൊങ്കൽ ആഘോഷിക്കുന്നത് തമിഴ് സിനിമ താരങ്ങളും പൊങ്കൽ ആഘോഷിക്കുകയാണ്. പലരും പൊങ്കൽ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.നമ്മുടെ പ്രിയ

Suriya Jyothika and Karthi Pongal Festival 1

താരദമ്പതികൾ ആയ സൂര്യയും ജ്യോതികയും പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചാണ് ജ്യോതിക എത്തിയിരിക്കുന്നത്. ബോംബയിൽ നിന്നും വന്നു തമിഴിൽ എല്ലാവരുടെയും മനസ്സ് കവർന്ന ജ്യോതിക പിന്നീട് തമിഴ്നാടിന്റെ മരുമകൾ ആവുക ആയിരുന്നു. ഇരുവരും ചേർന്നു അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റ്‌ ആയിരുന്നു. തമിഴ് സിനിമ ലോകത്തെ പ്രിയ താര ദമ്പതിമാരാണ് ഇവർ. ജ്യോതികയുടെ സിനിമയിലേ ക്കുള്ള തിരിച്ചുവരവിന് പിന്നിൽ സൂര്യയുടെ

ശക്തമായ പിന്തുണ ഉണ്ടായിരുന്നു. എപ്പോഴും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ദമ്പതി മാരാണ് ജോയും സൂര്യയും. ഇവർക്കു രണ്ടു മക്കൾ ആണുള്ളത്. തമിഴ് സിനിമ ലോകത്തെ മികച്ച താര കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്.സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ ആയ ശിവ കുമാർ ഉൾപ്പടെ എല്ലാരും മികച്ച നടന്മാരാണ്. എല്ലാ വിശേഷ അവസരങ്ങളിലും ഇവർ കുടുംബ മായി ഒത്തു കൂടുന്ന ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. കാർത്തിയും തന്റെ പ്രിയ സഹോദരന്റെ

കൂടെ പൊങ്കൽ ആഘോഷിക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.പരുത്തിവീരൻ എന്ന സിനിമ യിലൂടെ തമിഴ് സിനിമ ലോകത്തിലേക്കു കടന്നു വന്ന കാർത്തി സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.രജനി കാർത്തി ദമ്പതികൾക്കും രണ്ടു മക്കൾ ആണുള്ളത്.സൂര്യ,കാർത്തി ഇവർക്കു ബ്രിന്ദ എന്ന ഒരു സഹോദരി കൂടി ഉണ്ട് ഇവരുടെ കുടുംബ വാർത്തകൾക്കായി എപ്പോഴും എല്ലാരും കാതോർത്തിരിക്കാറുണ്ട്. Conclusion : Many people have posted pictures of Pongal celebrations on social media. Jyotika has shared the pictures of our beloved couple Surya and Jyotika celebrating Pongal on Instagram.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe