ദീപാവലി മധുരം തോൽക്കും ഈ താര ജോഡിക്ക് മുന്നിൽ; ആരാധകർക്ക് ദീപാവലി ആശംസകളുമായി
സൂര്യയും ജ്യോതികയും!! | Suriya Jyothika Diwali Celebration with Family

Suriya Jyothika Diwali Celebration with Family : സിനിമയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട താര ജോഡിയാണ് സൂര്യയും ജ്യോതികയും. നിരവധി താരവിവാഹങ്ങളും പ്രണയങ്ങളും സിനിമ ലോകത്തുണ്ടെങ്കിലും എന്നും മാതൃകാപരമായ ജീവിതം നയിക്കുന്ന ഇരുവരും പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാണ്. പ്രണയ ജോടിയായി തിളങ്ങിയ ഇരുവരും ജീവിതത്തിലും അത് അക്ഷരം തെറ്റാതെ അനുകരിച്ചു കൊണ്ടിരിക്കുകയാണ്.

ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന വേദികളിൽ പോലും പരസ്പരം അഭിസംബോധന ചെയ്‌തും പ്രശംസിച്ചും ആണ് ഇരുവരും സംസാരിക്കാറുള്ളത്. ഒരിക്കൽ ജ്യോതികയോട് തൻറെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവ് തന്നെ സന്തോഷമായി വെക്കുന്നു എന്നാണ് ജ്യോതിക മറുപടി പറഞ്ഞത്. വർഷങ്ങൾക്കിപ്പുറവും ജ്യോതികയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. അടുത്തിടെ ഫിലിം ഫെയർ അവാർഡ് വാങ്ങാൻ എത്തിയ ഇരുവരും പരസ്പരം അവാർഡ് വാങ്ങുന്ന

Suriya Jyothika
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിത്രങ്ങൾ ഫോണിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോൾ ദീപാവലി ദിനത്തിൽ ഇരുവരും ഒന്നിച്ചെത്തി തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്ക് ദീപാവലി ആശംസകൾ അറിയിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നതോടൊപ്പം സുരക്ഷിതമായി ഇരിക്കുവാനുള്ള മുൻകരുതലും താരങ്ങൾ നൽകുന്നുണ്ട്. പരസ്പരമുള്ള ജീവിതത്തിൽ നിന്നാണ് പലതും ഞങ്ങൾ പഠിച്ചതെന്ന് ഇരുവരും വ്യക്തമാക്കുന്നു. താൻ ആദ്യമായി ഒരു അന്യഭാഷ നടിയോടൊപ്പം അഭിനയിച്ചപ്പോൾ അവർ തമിഴ് ഭാഷയിലുള്ള ഡയലോഗുകൾ തെറ്റാതെ പറയുന്നത് കണ്ട്

അത്ഭുതപ്പെട്ടിട്ടുണ്ടെന്നും തമിഴ് സംസാരിക്കുന്ന തനിക്ക് പോലും തെറ്റുകൾ സംഭവിക്കുന്ന സമയത്ത് വെളുപ്പിന് അഞ്ചുമണിക്ക് ഉണർന്ന് ഡയലോഗുകൾ കാണാപ്പാഠം പഠിക്കുവാനും നോ പറയേണ്ടത് നോ പറയാൻ ആരെയും വെറുപ്പിക്കാതെ ശ്രമിക്കുന്ന താരത്തിന്റെ ക്വാളിറ്റികൾ ഇഷ്ടപ്പെട്ടുകൊണ്ടാണ് അവരെ ജീവിതത്തിലേക്ക് സ്വീകരിക്കുവാൻ താൻ തയ്യാറായത് എന്ന് ഒരിക്കൽ സൂര്യ വ്യക്തമാക്കുകയുണ്ടായി. അതുപോലെ തന്നെ സൂര്യ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ തനിക്ക് മറുതൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല എന്നും അപ്പോൾ തന്നെ എസ് പറയുകയായിരുന്നു എന്നും ജ്യോതികയും വ്യക്തമാക്കിയിരുന്നു.

You might also like