മമ്മൂട്ടിയുടെ മകൻ ദുൽഖുവിനും ലാലിന്റെ മകൻ പ്രണവിനും ഉള്ള ലോഡ് എന്റെ മകനില്ല; സുരേഷ് ഗോപി!! | Suresh Gopi talks about Pranav & Dulquer

Suresh Gopi talks about Pranav & Dulquer : മലയാളി മനസ്സുകളെ മാസ് ഡയലോഗ് പറഞ്ഞ് കീഴ്പ്പെടുത്തിയ ഒരേയൊരു വ്യക്തിയാണ് സുരേഷ് ഗോപി. സിനിമയിലെ പോലീസ് വേഷങ്ങളെ മനസ്സിലേക്ക് കൊണ്ടു വരുമ്പോൾ ആദ്യമെത്തുക സുരേഷ് ഗോപി യുടെ മുഖമാണ്. നല്ലൊരു അഭിനേതാവ്, പൊളിറ്റീഷ്യൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാപ്പൻ എന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രം റിലീസ് ആയിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിടുന്നു. പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് തിരക്കിലാണ്. ആരാധക രോട് തന്റെ പുതു ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഈയടുത്ത് പാപ്പനെ സംബന്ധിച്ച് variety media ക്ക് നൽകിയ ഇന്റർവ്യൂവിൽ സുരേഷ് ഗോപി പറയുന്നുണ്ട് മമ്മൂട്ടിയുടെ മകൻ
ദുൽഖറിനും, ലാലിന്റെ മകൻ പ്രണവിനെ കിട്ടിയ ലോഡ് എന്തായാലും ഗോകുലിനു ഉണ്ടാവില്ല.

suresh gopi 4
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കാരണം ഞാൻ അവരെ പോലെ അത്ര വലിയ സ്റ്റാർ അല്ല. വളരെ എളിമയോടെ ആണ് താരം ഇന്റർവ്യൂ കൊടുക്കുന്നത്. അച്ഛനെ പറ്റിച്ചു വല്ല കള്ളത്തരവും ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ അച്ഛന് അറിയില്ല. തനിക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അമ്മയോടാണ് താൻ പറയാറെന്നും ഗോകുൽ പറയുന്നു. അമ്മ അച്ഛനോട് പറഞ്ഞോളും എന്നും അച്ഛൻ ഏത് മൂഡിലാണ് ഉള്ളത് എന്ന് പറയാൻ പറ്റില്ല എന്നാണ് താരം പറയുന്നത്.

മുത്തു ഗൗ എന്ന ആ ചിത്രം എന്നാൽ അത്രമാത്രം ഹിറ്റാകാതിരുന്നത് വേറെ പല കാരണങ്ങൾ കൊണ്ടാ ണെന്നും വളരെ നല്ലൊരു സ്ക്രിപ്റ്റ് ആയിരുന്നു അതൊന്നും സുരേഷ് ഗോപി പറഞ്ഞു. മകന് എല്ലാവിധ സപ്പോർട്ടുകളും നൽകുന്ന നല്ലൊരു അച്ഛൻ തന്നെയാണ് സുരേഷ് ഗോപി. ആർജെ ഷാൻ എഴുതി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രം ഇക്കഴിഞ്ഞ ജൂലൈ 29നാണ് തീയേറ്ററിൽ റിലീസ് ആയത്. സിനിമയ്ക്ക് വൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.

You might also like