സുരേഷ് ഗോപി സാറിന്റെ സപ്പോർട്ട് ചെറുതൊന്നുമല്ല; ശ്രീവിദ്യക്ക് സുരേഷ് ഗോപിയുടെ സർപ്രൈസ് !! | Suresh Gopi surprised Sreevidhya Mullacheri on her engagement latest malayalam
കൊച്ചി : ശ്രീവിദ്യ മുല്ലച്ചേരി ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ്. താരം വിവാഹിത ആകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതോടൊപ്പം വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ വരൻ. ശ്രീവിദ്യ തന്റെ
പ്രിയതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ വൈറൽ ആവുന്നത് താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങളാണ്. അതേസമയം വീഡിയോയിൽ കൂടുതൽ ശ്രദ്ധ നേടുന്നത് ചടങ്ങിനിടെ നടൻ സുരേഷ് ഗോപിയുടെ വീഡിയോകൾ ആണ്. ശ്രീവിദ്യയും രാഹുലും സുരേഷ് ഗോപിയോട് വീഡിയോ കോളിൽ സംസാരിക്കുന്നതും ഇരുവർക്കും താരം ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം. സുരേഷ് ഗോപിയെ

നായകനാക്കി രാഹുല്‍ രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എസ് ജി 251 സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ മുൻപ് പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ മുൻപ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് സുരേഷ് ഗോപി രാഹുലിന്റെ ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണയെന്നും എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള
ഒന്നല്ലെന്നും സംവിധായകനായ രാഹുല്‍ രാമചന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. കൂടാതെ ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം എന്നുമാണ് വ്യക്തമാക്കിയത്.ശ്രീവിദ്യ തന്റെ ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് പറയുന്നു. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ത്തിൽ എത്തിയ ചിത്രം. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ ഇരുവരും പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറയുന്നുണ്ട്. Story highlight : Suresh Gopi surprised Sreevidhya Mullacheri on her engagement latest malayalam