താരപുത്രനിൽ ഇളയവനും അഭിനയത്തിലേക്ക്! മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി മാധവ് സുരേഷ്.!! | Suresh Gopi and son Madhav’s first movie together
Suresh gopi and son madhav’s first movie together malayalam : മലയാള സിനിമയിൽ എല്ലാകാലത്തും തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ. താര രാജാക്കന്മാരുടെ അഭിനയ മികവിന് പിന്നാലെ താരപുത്രന്മാരും സിനിമയിലേക്ക് കടന്നുവരുന്നത് കാത്തിരുന്ന ആരാധകർക്ക് തെല്ലും അലോസരം സൃഷ്ടിക്കാതെയാണ് താര പുത്രന്മാർ സിനിമയിൽ തങ്ങളുടേതായ കഴിവും വ്യക്തിമുദ്രയും ഫലിപ്പിച്ചത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ സിനിമയിൽ തന്റെ വിജയകിരീടം ചൂടിയപ്പോൾ ഒട്ടും പിന്നിൽ അല്ലാതെ സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുൽ സുരേഷും ഉണ്ടായിരുന്നു.
ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സുരേഷ് ഗോപിയുടെ മക്കളിൽ ഏറ്റവും ഇളയവനായ മാധവും അഭിനയരംഗത്തേക്ക് കടന്നു വരുന്നു എന്നാണ്. കോസ്മോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വലിയ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെയാണ് മാധവ് കൈകാര്യം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്.

ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത് മുതൽ ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അച്ഛനും മകനും ഒന്നിച്ചെത്തുന്ന വിശേഷം അറിയുവാനായി ഇപ്പോൾ എല്ലാവരും കാത്തിരിക്കുകയാണ്. ഈ സന്ദർഭത്തിൽ മാധവ് തന്റെ ആദ്യ ചിത്രത്തിൻറെ പടിയായി മമ്മൂട്ടിയുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങാൻ എത്തിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ നിറഞ്ഞു കഴിഞ്ഞു.
ചിത്രത്തിനും മാധവിന്റെ കരിയറിലെ ആദ്യ തുടക്കത്തിനും മമ്മൂക്ക ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടും ഉണ്ട്. സംവിധായകൻ പ്രവീൺ നാരായണനോടൊപ്പമാണ് മാധവ് മമ്മൂട്ടിയെ കാണുവാൻ എത്തിയത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായികയായി പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ശക്തമായ ഒരു കഥാപാത്രമായി അനുപമയും ചിത്രത്തിലൂടെ തിരിച്ചു വരുന്നു.