സ്നേഹത്തിൽ തീർത്ത 33 വർഷങ്ങൾ വിവാഹ വാർഷികം ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും !! | Suresh Gopi & Radhika Suresh Gopi wedding anniverary latest malayalam

തിരുവന്തപുരം : മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താര കുടുബമാണ് സുരേഷ് ഗോപിയുടേത്. രാധികയും സുരേഷ് ഗോപിയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്. മലയാളത്തിൽ എല്ലാവരും ഏറ്റെടുത്ത ഒരു കുടുംബം തന്നെയാണ് സുരേഷ് ഗോപിയുടെത്. ആക്ഷൻ സൂപ്പർ ഹീറോ എന്ന് തന്നെയാണ് സുരേഷ് ഗോപിയെ മലയാളികൾ വിശേഷിപ്പിക്കുന്നത്. അക്ഷരാർത്ഥത്തിൽ അങ്ങനെതന്നെ സുരേഷ് ഗോപിയെ നമുക്ക് പറയാം. നടനും ഭാര്യ രാധികയും മലയാളികൾക്ക് എന്നും സുപരിചിതരാണ്. ഇന്ന്

ഇവരുടെ വിവാഹ വാർഷിക ദിനമാണ്. 33 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എന്ന സന്തോഷ വാർത്തയാണ് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. ഏറ്റവും ആദ്യം എത്തിയത് നടി ബീന ആന്റണി തന്നെയാണ്. ഹാപ്പി വെഡിങ് ആനിവേഴ്സറി എന്നു പറഞ്ഞുകൊണ്ട് സുരേഷ് ഗോപിയുടെയും രാധികയുടെയും ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മലയാളത്തിലെ നിരവധി താരങ്ങളാണ്

Suresh Gopi & Radhika Suresh Gopi wedding anniverary latest malayalam

ബീന ആന്റണിയിൽ കൂടാതെ ആശംസകളുമായി എത്തിയത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സുരേഷ് ഗോപിയുടെ നെഞ്ചിൽ രാധിക ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് ബീന ആന്റണി പങ്കുവെച്ചത്. വളരെ അധികം സന്തോഷം തുളുമ്പുന്ന മനോഹരമായ ചിത്രം എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. വിവാഹ വാർഷിക ആശംസകൾ സുരേഷേട്ടാ ആൻഡ് രാധിക ചേച്ചി എന്ന അടിക്കുറിപ്പോടെ ആണ് ബീന ആന്റണി ഇൻസ്റ്റഗ്രാമിലൂടെ ചിത്രം ഷെയർ

ചെയ്തിരിക്കുന്നത്. മൂത്തമകൻ ഗോകുൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് പോലെ തന്നെ ഇളയ മകൻ മാധവൻ സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് ഇപ്പോൾ എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഗോകുലും സുരേഷ് ഗോപിയും തമ്മിലുള്ള സ്നേഹം മലയാളികൾ കണ്ടിട്ടുള്ളതാണ്. Story highlight :Suresh Gopi & Radhika Suresh Gopi wedding anniverary latest malayalam

Rate this post
You might also like