സുരേഷ് ഗോപി മനുഷ്യത്വത്തിന്റെ ആൾരൂപം; അനൂപ് മേനോനെ സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായിച്ച വിവരം ആരാധകരോട് പങ്കുവച്ച് പ്രിയതാരം!! |Suresh Gopi Personification of Humanity – Anoop Menon

Suresh Gopi Personification of Humanity – Anoop Menon : മലയാള സിനിമ രംഗത്ത് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് സുപരിചിതനായ താരമാണ് അനൂപ് മേനോൻ. സംവിധായകൻ,തിരക്കഥാകൃത്ത്, സംഗീത രചയിതാവ്, എന്നിങ്ങനെ നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2014 ആണ് താരം വിവാഹിതരാകുന്നത്. ക്ഷേമ അലക്സാണ്ടർ ആണ് ഭാര്യ.മലയാള ടെലിവിഷൻ പരമ്പരകളിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

കയ്യൊപ്പ്,പ്രണയകാലം, റോക്ക് ആൻഡ് റോൾ,ഇവർ വിവാഹിതരായാൽ, കറൻസി, ലൗഡ്സ്പീക്കർ, കേരള കഫേ, ട്രാഫിക്, ഹോം എന്നിവയെല്ലാം അനൂപിന്റെ ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രങ്ങൾ ട്വന്റി വൺ ഗ്രാംസ്,പദ്മ എന്നിവയാണ്. ഈ ചിത്രത്തിന് എല്ലാം തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ളത്.

suresh gopi anoop menon
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ സാഹചര്യത്തിൽ മറ്റൊരു കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ താരം .ഡോൾഫിൻസ് എന്നാ തന്റെ ചിത്രം നിന്ന് പോകുന്ന സാഹചര്യത്തിൽ പ്രിയ നടൻ സുരേഷ് ഗോപി തുണയായി എത്തിയിരുന്നു. സാമ്പത്തികമായി പ്രശ്നം നേരിട്ടപ്പോൾ ആണ് സുരേഷ് ഗോപി തനിക്ക് സഹായവുമായി എത്തിയത്. ഡോൾഫിൻ എന്ന ചിത്രം നിന്ന് പോകുമെന്ന സമയത്ത് എന്നെ കാര വാനിലേക്ക് വിളിച്ച് ഒരു കെട്ട് പൈസ എടുത്തു തന്നു.എന്നിട്ട് അദ്ദേഹം എന്നോട് പടം ചെയ്തുതീർക്കാൻ ആവശ്യപ്പെട്ടു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രം ആണെന്നും ഒരിക്കലും ചിത്രം നിന്ന് പോവാൻ ഇടവരരുത് എന്നും സുരേഷ് ഗോപി തന്നോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് അന്ന് അദ്ദേഹം എന്റെ കയ്യിൽ വെച്ച് തന്നത്. അത് തന്നെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു എന്നും അനൂപ് മേനോൻ പറഞ്ഞു. നല്ലൊരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ശശിതരൂരിനെ പോലെ എല്ലാവരും ബഹുമാനിക്കുന്ന ഒരു വ്യക്തി ആകുമായിരുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ ഇന്റർവ്യൂവിൽ ആണ് ഇക്കാര്യങ്ങളെല്ലാം അനൂപ് മേനോൻ തുറന്നുപറയുന്നത്.

suresh gopi anoop menon
You might also like