മറ്റു തിരക്കുകൾ എല്ലാം മാറ്റി വെച്ച് ഭാര്യക്കൊപ്പം പൊങ്കാല സമർപ്പണത്തിൽ പങ്കുചേർന്ന് പ്രിയ താരം സുരേഷ് ഗോപി !!! | Suresh Gopi Aattukaal ponkala video latest viral malayalam

തിരുവന്തപുരം : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. നിരവധി മലയാള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻ. പോലീസ് വേഷങ്ങളിലെ അതുല്യ പ്രതിഭ. താരം ചെയ്ത നിരവധി പോലീസ് വേഷങ്ങൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ് താരം. എംപിയായി പ്രവർത്തിച്ചിരുന്നു. സാധാരണ ജനങ്ങൾക്ക് കാണപ്പെട്ട ദൈവമാണ് ഇപ്പോൾ സുരേഷ് ഗോപി. തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും താരം പാവപ്പെട്ടവർക്ക് ചെയ്തു കൊടുക്കാറുണ്ട്.

സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങൾക്കെതിരെയും സംസാരിക്കുന്ന ഒരു വ്യക്തി ആയതിനാൽ തന്നെ താരം നിരവധി വിവാദങ്ങളുടെ ഭാഗമായി മാറാറുണ്ട്.താരത്തിന്റെ ഭാര്യയാണ് രാധിക. ഇരുവരുടെയും വിവാഹ ജീവിതത്തെപ്പറ്റി നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഭാര്യ ഭർത്താക്കന്മാർ എന്ന നിലയിൽ വളരെ സന്തുഷ്ടരാണ് സുരേഷ് ഗോപിയും രാധികയും. ഇപ്പോഴിതാ ഇവരുടെ പുതിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ന് തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല മഹോത്സവം കൊണ്ടാടുകയാണ്. ഈ വേളയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുകയാണ് സുരേഷ് ഗോപിയും ചേർന്ന്.

Suresh Gopi Aattukaal ponkala video latest viral malayalam

ശാസ്തമംഗലത്തെ സ്വന്തം വീടിന്റെ മുറ്റത്ത് തന്നെയാണ് ഇരുവരും പൊങ്കാലയിടുന്നത്. രാധിക പൊങ്കാല തയ്യാറാക്കുന്നതും സുരേഷ് ഗോപി സഹായിക്കുന്നതും വീഡിയോയിൽ ഉണ്ട്. എല്ലാ കൊല്ലവും പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് സുരേഷ് ഗോപിയും രാധികയും പൊങ്കാല അർപ്പിക്കാറുണ്ട് ഇക്കൊല്ലവും അതിന് ഇരുവരും യാതൊരു മുടക്കവും വരുത്തിയിട്ടില്ല.പൊങ്കാല സമർപ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം സുരേഷ് ഗോപി കൂടെ തന്നെ ഉണ്ടായിരുന്നു.

ഷൂട്ടിങ്ങിന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് പൊങ്കാല ദിവസം വീട്ടിലെത്തിച്ചേരാൻ നടൻ സുരേഷ് ഗോപിയും ശ്രമിക്കാറുണ്ട്. പണ്ട് തിരുവന്തപുരത്തു മാത്രമായിരുന്നു പൊങ്കാല എങ്കിൽ ഇന്ന് അത് മലയാളികളുള്ള ലോകം മുഴുവൻ ഭക്തർ സമർപ്പിക്കുന്നുണ്ട്‌.പൊങ്കാല സമർപ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താൻ കഴിയാത്ത പല ഭക്തരും ഇന്ന് അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിച്ച് ദേവീസാന്നിധ്യത്തിൽ പങ്കാളികളാകാറുണ്ട്. Story highlight : Suresh Gopi Aattukaal ponkala video latest viral malayalam

5/5 - (2 votes)
You might also like