പൃഥ്വി ഒരുപാട് മുന്നിലേക്ക് നടന്നിരിക്കുന്നു.. ഞാൻ ഇന്നും അവിടെത്തന്നെ; സുപ്രിയയുടെ പോസ്റ്റ് വൈറൽ ആകുന്നു!! | Supriya shared old picture with Prithviraj
Supriya shared old picture with Prithviraj : താര രാജാക്കന്മാരുടെ ഭാര്യമാരും മക്കളും സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായി ഇടപെടുന്ന സാഹചര്യത്തിൽ സ്വന്തം വ്യക്തിത്വവും നിലപാടും കൊണ്ട് എന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള താരമാണ് സുപ്രിയ മേനോൻ. ഒരു ജേണലിസ്റ്റ് എന്നതിലുപരി വ്യക്തമായ കാഴ്ചപ്പാടും നിലപാടും എല്ലാ വിഷയങ്ങളിലും കാത്തുസൂക്ഷിക്കുന്ന സുപ്രിയ ഇന്ന് സിനിമ പ്രൊഡക്ഷൻസ് എന്ന മേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ്.
പൃഥ്വിരാജിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ സുപ്രധാനമായ ഒരു സ്ഥാനം സുപ്രിയയ്ക്ക് ഉണ്ടെന്ന് പറഞ്ഞാൽ അതിൽ തെറ്റൊന്നും പറയാൻ സാധിക്കില്ല. കാരണം അത് ഇതിനു മുൻപ് താരം തന്നെ വ്യക്തമാക്കിയത് ആണ്. സോഷ്യൽ മീഡിയയിലും സജീവമായ സുപ്രിയ തൻറെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങൾ പലതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. സുപ്രിയയുടെ പല ഇൻറർവ്യൂകളും ഇന്നും സൈബർ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്ന് തന്നെയാണ്.

തികഞ്ഞ ഒരു വ്യക്തിത്വത്തിന് ഉടമയായ സുപ്രിയ എല്ലാകാര്യത്തിലും പക്വത പുലർത്തുന്ന ഒരാളാണെന്ന് താരത്തിന്റെ ഓരോ വാക്കുകളിൽ നിന്നും വ്യക്തവുമാണ്. പൃഥ്വിയുമായുള്ള പ്രണയവും ഇരുവരും തമ്മിലുള്ള വിവാഹവും ഒക്കെ ഇതിനോടകം മലയാളക്കര കേട്ടറിഞ്ഞ സംഭവങ്ങളാണ്. സുപ്രിയക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ താരം പറയുന്ന വാക്കുകളും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.
ഏറ്റവും ഒടുവിൽ ആയി പൃഥ്വിരാജിന്റെ ഒപ്പമുള്ള ഒരു പോസ്റ്റാണ് താരം പങ്കു വെച്ചിരിക്കുന്നത്. 2009, 2010 കാലയളവിൽ പോക്കിരിരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുരിച്ചിരിക്കുന്ന വാക്കുകൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ നിന്ന് പൃഥ്വി ഒരുപാട് മുൻപിലേക്ക് നടന്നിരിക്കുന്നു, എന്നാൽ ഞാൻ ഇന്നും അവിടെത്തന്നെ നിൽക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.