ഡാഡിയുടെ വിയോഗം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.. പിറന്നാൾ ദിനത്തിൽ ഒരു ഓർമ്മ ചിത്രം പങ്കുവെച്ച് പ്രിയതാരം സുപ്രിയ!! | Supriya shared a birthday post

Supriya shared a birthday post : മലയാളികൾ നെഞ്ചിലേറ്റിയ ഒരു കൂട്ടം നായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. പതിനൊന്ന് വർഷങ്ങൾക്ക് മുൻപാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരാകുന്നത്. ഇരുവർക്കും ഏകമകളാണ് അലംകൃത. പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങളും അലംകൃതയുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എല്ലായി പ്പോഴും സജീവമാണ് താരം. ഇപ്പോഴിതാ താരം പുതിയ ചിത്രവുമായി നമുക്കുമുന്നിൽ എത്തിയിരിക്കുകയാണ്.

തന്റെ പിറന്നാൾ ദിനത്തിൽ ഓർമ്മ ചിത്രം പങ്കു വെച്ചിരിക്കുക യാണ് താരം. ചിത്രങ്ങൾക്ക് താഴെയായി ഒരു ഓർമ്മക്കുറിപ്പ് എന്നപോലെ സുപ്രിയ ചിലത് കുറിച്ചി രിക്കുന്നു. “എന്റെ വീട്ടിൽ പിറന്നാൾ ദിനങ്ങൾ എന്നും സവിശേഷമാണ്. അച്ഛനും അമ്മയും ആണ്‌ എന്നെ ഈ ലോകത്തെ ക്കുറിച്ച് മനസ്സിലാക്കാൻ സഹായിച്ചത് . വളർന്നുവരുന്ന ഓരോ വർഷവും എനിക്ക് എപ്പോഴും പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, കേക്കിനൊപ്പം മികച്ച ജന്മദിന പാർട്ടികൾ എന്നിവ അവർ തന്നു കൊണ്ടേയിരുന്നു.

prithviraj 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അത് എന്നെ സന്തോഷിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വർഷം വളരെ വിഷമക രമാണ്. എന്നെ ഇങ്ങനെ എല്ലാം തോന്നിപ്പിച്ച ആ മനുഷ്യൻ ഇപ്പോൾ എന്നോടൊ പ്പമില്ല. ബർത്ത് ഡേ ആഘോഷിക്കണോ അതോ ഡാഡിയുടെ ആ കുറവ് സഹിക്കാൻ പറ്റാതെ ഇരുന്നു കരയണോ എന്ന് എനിക്കറിയില്ല. ഈ ചിത്രങ്ങൾ എന്റെ വിവാഹത്തിന്റെ തലേന്ന് എടുത്തതാണ്. ഒരു സുഹൃത്ത് പ്ലേ ലിസ്റ്റ് സമാഹരിക്കുകയും മറ്റൊരു സുഹൃത്ത് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്ന എന്റെ അപ്രതീക്ഷിത മെഹന്തി രാത്രിയിൽ ഞാനും അച്ഛനും നൃത്തം ചെയ്യുന്നു.

വരാനിരിക്കുന്ന വിവാഹ ക്രമീകരണങ്ങളിൽ എന്റെ അച്ഛൻ വളരെ സമ്മർദ്ദത്തിലായി രുന്നപ്പോൾ, എന്നോ ടൊപ്പം നൃത്തം ചെയ്യാനും അദ്ദേഹം കുറച്ച് സമയമെടുത്തു. ഇതായിരുന്നു അദ്ദേഹം. എനിക്ക് ആശംസി ക്കുകൾ അറിയിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ സ്നേഹവും ഊഷ്മള തയും ഞാൻ കാണുന്നു. ഡാഡി ആഘോഷി ക്കുന്നത് പോലെ ബർത്ത് ഡേ ആഘോഷിക്കാൻ ഞാൻ ശ്രമിക്കുകയാണ്.” ഡാഡിയുടെ വിയോഗ ത്തിൽ വളരെ വിഷമത്തോടെയാണ് ഈ പിറന്നാൾ ദിനം ഞാൻ ആഘോഷിക്കുന്നത്. ആ ഓർമ്മകൾ ഒരിക്കലും തനിക്ക് മറക്കാനാവില്ല എന്നും ചുരുങ്ങിയ വാക്കുകളിലൂടെ സുപ്രിയ നമ്മളോട് പറയുന്നു.

You might also like